തിരുവനന്തപുരം: പാര്ട്ടികളില് പ്രായ പരിധിവെയ്ക്കുന്നത് അസംബന്ധമാണെന്ന് ജി സുധാകരന് എംഎല്എ. അത് വെച്ചവരെല്ലാം അനുഭവിക്കുമെന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി സുധാകരന് പറഞ്ഞു. മുതിര്ന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചര്ച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമര്ശം.'പ്രായപരിധി ശുദ്ധ അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സര്…അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സാര്…', എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.
‘പാര്ട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധം; ട്രംപ്, ഭ്രാന്തനാണെങ്കിലും നല്ല പ്രായമുള്ളയാളാണ്; സഭയില് ചിരി പടര്ത്തി ജി സുധാകരന്