
തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം.
തിരുവനന്തപുരം: ഐഎസ്ആര്‍ഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. മുന്‍ഗാമികള്‍ വിരമിച്ച ഒഴിവില്‍ കഴിഞ്ഞ ഒരുമാസം ഇവര്‍ക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.
രണ്ട് പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമേ മഹേന്ദ്രഗിരി ഐപിആര്‍സിയിലും തിരുവനന്തപുരം ഐഐഎസ്‌യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്‌യു മേധാവി സൗമ്യനാരായണന്‍ വിരമിക്കുന്ന ഒഴിവില്‍ ജോജി ജെ ചാമന്‍ മേധാവിയാകും. ഐപിആര്‍സിയില്‍ അസിര്‍ പാക്കിരാജിന് പകരം നാരായണ്‍ അപ്പുവാണ് പുതിയ ഡയറക്ടര്‍.