കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്, ലക്ഷദ്വീപില്‍ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു, കോളേജുകളിലെ ഡിഗ്രി കോഴ്‌സുകള്‍ വെട്ടിക്കുറച്ചു

 

കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോ?ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡി?ഗ്രി കോഴ്‌സുകള്‍ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ഇന്ന് പിരിച്ചുവിട്ടത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് മൂന്നുമാസത്തെ ശമ്പളവും അലവന്‍സും നല്‍കും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. തൊട്ടുപിന്നാലെ, വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്‌മെന്റിന് തലേന്ന് സര്‍ക്കാര്‍ കോളജുകളിലെ കോഴ്‌സുകള്‍ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്‌സുകളാണ് വെട്ടിക്കുറച്ചത്. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്‌സുകള്‍ ഒഴിവാക്കി. അതേസമയം, കോഴ്‌സുകള്‍ വെട്ടി കുറയ്ക്കാനുള്ള കാരണം വിശദീകരിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *