മഹാപ്രളയത്തിൽ തകരാതെ നേപ്പാളിലെ ടർക്കോയിസ് ഹൌസ്

നേപ്പാളിലെ പ്രളയത്തിൽ ചുറ്റുമുള്ളതെല്ലാം തകർന്നടിഞ്ഞപ്പോഴും ഒരു കേടുപാടുമില്ലാതെ ഉറച്ചുനിന്ന ആ ‘ടർക്കോയിസ് ഹൗസ്’ പ്രകൃതിയുടെ മുൻപിലെ അത്ഭുതക്കാഴ്ചയാണ്!
ആഗസ്റ്റ് 26-നുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് ജീവനുകളും നിരവധി കെട്ടിടങ്ങളുമാണ് ഇല്ലാതായത്. ഭോട്ടെ കോശി, ത്രിശുലി നദീതീരങ്ങളിൽ നാശം വിതച്ച് ചെളിയും പാറകളും ഒഴുകിയെത്തിയപ്പോഴും, മേൽക്കൂരയിലെ ചെറിയ തോട്ടവും ബാൽക്കണിയുമടക്കം ഈ രണ്ടുനില വീട് പൂർണ്ണ സുരക്ഷിതമായി നിലനിന്നു.
ഉറച്ച പാറക്കെട്ടുകളിലെ അടിത്തറയും ശക്തമായ നിർമ്മാണവുമാണ് ഈ വീടിനെ രക്ഷിച്ചതെന്നാണ് കരുതുന്നത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വീട്ടുകാർ സുരക്ഷിതരായിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഏവരും. വലിയൊരു പരീക്ഷണത്തിനിടയിലും പ്രത്യാശയുടെ പ്രതീകമായി മാറുകയാണ് ഈ ‘ടർക്കോയിസ് ഹൗസ്’

Leave a Reply

Your email address will not be published. Required fields are marked *