മദ്യപാനത്തിനിടെ ത‌ർക്കം; യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

പത്തനംതിട്ട : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു,​ ഇരവിപേരൂർ സ്വദേശി ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്. തർക്കത്തിനൊടുവിൽ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ സുഹൃത്തുക്കളായ വൈശാഖ്,​ ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ജോജോയുടെ വീട്ടിലിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. മദ്യപാനത്തിനിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടായതായാണ് വിവരം എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർഫോഴ്‌സ് എത്തിയത്. ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു. മർദ്ദനമേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിലൂടെയേ വിശദമായി അറിയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *