മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണത്തിന് എസ് ഐ ടി,​ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കും. സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാനുള്ള ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി കൈമാറി. നികുതി വെട്ടപ്പിനെക്കുറിച്ച് അന്വേഷിച്ച് ജി.എസ്.ടി വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും. സ്വകാര്യ സ്‌പോൺസറെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങൾ, അവർക്ക് അനുകൂലമായി നടന്ന വഴിവിട്ട നീക്കങ്ങൾ, സാമ്പത്തിക സ്രോതസുകൾ, സ്റ്റേഡിയം വിട്ടുനൽകിയതുൾപ്പെടെയുള്ള സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *