പ്രളയ അവശിഷ്ടങ്ങളിൽ കുടുങ്ങി‍ 11 ദിവസം; 60 കാരിക്ക് ഇത് ‘രണ്ടാം ജന്മം’,

കഠ്മണ്ഡു∙ നേപ്പാളിൽ നാശം വിതച്ച മിന്നൽ പ്രളയമുണ്ടായി 11 ദിവസം പിന്നിടുമ്പോൾ പലയിടത്തും സങ്കടക്കാഴ്ചകളാണെങ്കിലും പുറത്തുവരുന്ന ചില വാർത്തകൾ ആശ്വാസത്തിന്റേതു കൂടിയാണ്. ദിവസങ്ങളായി പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവർ ജീവിതത്തിലേക്കു തിരികെ വരുന്നു എന്നത് ആശ്വാസകരമാണ്. നുവാകോട്ടിലെ വീട്ടിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 60 കാരിയേയും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയേയുമാണ് ഇന്ന് സൈന്യം ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

നുവാകോട്ടിലെ ബെത്രാവതിയിൽ തന്റെ നാലുനില വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ചന്ദ്രിക ശ്രേഷ്ഠ എന്ന അറുപതുകാരി. ഒൻപതു പേരടങ്ങുന്ന സംഘമാണ് ചന്ദ്രികയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തകരെത്തിയപ്പോൾ അവർ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ ഇവരെ ഹെലികോപ്റ്ററിൽ ത്രിശൂലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *