കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച്; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: വാഴിച്ചലിൽ 90 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.
വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 2.2 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽനിന്ന് കണ്ടെത്തിയത്.
ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *