ആലപ്പുഴ: നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപത്തായാണ് അപകടമുണ്ടായത്. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്നു ദമ്പതികൾ. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം.
തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കായംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ദമ്പതികൾക്ക് പരിക്കില്ലെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് മടങ്ങവേ അപകടം; വധൂവരന്മാർ സഞ്ചരിച്ച കാറിന് തീപിടിച്ചു