കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ യുവതി മരിച്ചു

തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി ജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.

സെപ്‌തംബർ 16നാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് വിദ്യ മരിച്ചത്. എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള കാരണമെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. എസ് സന്തോഷ് ആണ് വിദ്യയുടെ ഭർത്താവ്. മക്കൾ – സിദ്ധാർഥ്, സംഗീത്.

Leave a Reply

Your email address will not be published. Required fields are marked *