തിരുവനന്തപുരം കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കാൻ ഫെസ്റ്റിവെൽ കേരള രാജ്യാത്താകമാനം നടപ്പാക്കും. മുഖ്യമന്ത്രിയായിരിക്കും ചെയർമാൻ.ആരോഗ്യമന്ത്രി, ആഭ്യന്തര മന്ത്രി,സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവരും നേതൃത്വ നിരയിൽ ഉണ്ടാകും. വയോജന വകുപ്പ് രൂപീകരിക്കും. അതേ പോലെ കഴിഞ്ഞ ദുരന്തത്തിൽ മരിച്ച 9 പേർക്ക് 8 ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് രാവിലെ 11 മണിക്ക മുഖ്യമന്ത്രി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . പ്രതിപക്ഷ നേതാവിനെതിരെയുള്ള അഴിമതി കേസ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം മാത്രമേ എഫ്.ഐ.ആർ ഇടൂ. ഇഡിയുടെ കത്ത് ആഭ്യന്തര വകുപ്പ് ആഭ്ഡിയജിപിക്ക് കൈമാറി. ഇത് ആരേയും പ്രതികാര ബുദ്ധിയോടെയുള്ള നടപടിയല്ല. വിമാനയാത്രക്ക് ഒരു രൂപ പോലും ചിലവായിട്ടില്ല. സെപ്തംബർ 19 വരെ 80 ലക്ഷം രൂപ വാടകക്കാണ് കഴിഞ്ഞ സർക്കാർ ഇടപാടുണ്ടാക്കിയത്. ഇത് ഹെലികോപ്ടർ ഉപയോഗിച്ചില്ലെങ്കിലും വാടക കൊടുക്കണം. മലപ്പുറത്ത് 6 പേർ മരിച്ച സ്ഥിതിക്ക് അവിടെ അടിയന്തരമായി എത്തുവാനാണ് ചാർട്ടേർഡ് വിമാനം സ്വകാര്യമായി തന്നതിലാണ് പോയത്. ഇനിയും സ്വകാര്യ വ്യക്തികൾ തന്ന വിമാനങ്ങളിൽ പോയിട്ടുണ്ട്. ഇനിയും പോകും. മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും സഞരിച്ചിട്ടുണ്ട്. വിമാനം സ്വന്തമായി ഉള്ളവർ ആ വിമാനം നൽകിയിട്ട് എന്തെങ്കിലും ഔദാര്യത്തിനായി വരുന്നവരല്ല. സ്വകാര്യ വ്യക്തികളുടെ വിമാനം എല്ലാ മുഖ്യമന്ത്രിമാരും ഉപയോഗിക്കുന്നത് സ്ഥിരമായ കാര്യമാണ്. പ്രതിപക്ഷ നേതാവ് വിമാനത്തിൽ പോയിട്ട് ഞങ്ങളാരും പ്രതിഷേധിച്ചില്ല. കാരണം അങ്ങനെ വേണ്ടിവരും. കേരളത്തിലെ മന്ത്രിമാർ ഉപയോഗിക്കുന്നത് പഴയ വാഹനങ്ങളാണ്. ഹൈക്കോടതി ജഡ്ജിമാരൊക്കെ തിരികെ തന്ന വാഹനങ്ങളാണ് ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്നത്. കെ.എം.ഷാജി ഉപയോഗിച്ചത് 10 വർഷത്തിലേറെ പഴക്കമുള്ള വാഹനനമാണ്. അദ്ദേഹം ഒരു സ്വാകാര്യ വാഹനത്തിൽ സഞ്ചരിച്ചതിന് എന്താണ് തെറ്റ്. സർക്കാരിന് ബാദ്ധ്യതയില്ലാത്ത വിദേശ യാത്ര മന്ത്രിമാർ നടത്തുന്നതിൽ എന്താ തെറ്റ്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഞാൻ നടത്തിയ ഗൾഫ് യാത്രകളിലൊന്നും സർക്കാർ കാശ് ഉപയോഗിച്ചില്ല. ഡൽഹിയിൽ ഒറ്റക്ക് പോകുന്ന ഏക മുഖ്യമന്ത്രി താനാണെന്നും വി.ഡി.സതീശൻ പറഞ്ഞു,. ദേവസ്വം ബോർഡുമായി സർക്കാരിന് തർക്കങ്ങളൊന്നുമില്ല. ചില കാര്യങ്ങൾ സർക്കാർ ബോർഡിന് നിർദ്ദേശം നൽകിയെന്ന് മാത്രമേയുള്ളു. ചാലക്കയം റോഡ് നന്നാക്കാനായി സർക്കാർ പണം അനുവദിച്ചു. തീർത്ഥാടന കാലം പരാതിമുക്തമായിരിക്കണം എന്നതാണ് സർക്കാർ നയം.