കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.
ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ഹാനികരമായ പരാദജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവും അനുസരിച്ചാണ് മത്സ്യങ്ങളില്‍ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. മത്സ്യം ശരിയായ രീതിയില്‍ വൃത്തിയാക്കി നന്നായി വേവിച്ച് ഉപയോഗിച്ചാല്‍ പോഷകഗുണങ്ങള്‍ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.