‘മകള്‍ വഴി അച്ഛനെ പിടിക്കാമെന്ന മോഹം, അച്ഛനിതെത്ര കണ്ടതാടോ?’ ; സിഎംആര്‍എല്‍ കേസില്‍ പ്രതികരിച്ച് പിണറായി

ആലപ്പുഴ: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ മകള്‍വഴി തന്നെയും പാര്‍ട്ടിയേയും ലക്ഷ്യം വെയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ആര്‍എസ്എസും ബിജെപിയും നടത്തുന്ന നീക്കത്തിനൊപ്പം കോണ്‍ഗ്രസും ഇതിനൊപ്പം ചേര്‍ന്നതായും പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്ന സിപിഐഎം ജില്ലാ വിശാലസമിതി യോഗത്തിലായിരുന്നു പ്രതികരണം.

നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ് 'നിന്നെയല്ല നിന്നിലൂടെ നിന്റെ അച്ഛനെയാണ് നോക്കുന്നതെന്നാണ് നയം. എന്നാല്‍ അച്ഛന്‍ ഇതെത്ര കണ്ടതാണെടോ' എന്നായിരുന്നു പ്രതികരണം. വീണയ്ക്ക് പണം ലഭിച്ചത് നല്‍കിയ സേവനത്തിനാണ്. എക്‌സാലോജി – സിഎംആര്‍എല്‍ രണ്ടു കമ്പനികളാണ്. അവര്‍ തമ്മില്‍ കരാര്‍ എടുത്തു. ഒരുപാട് സ്ഥാനപങ്ങള്‍ക്ക് സേവനം നല്‍കി. അതനുസരിച്ച് കണക്കിനുള്ള പണം കിട്ടി. അവര്‍ കല്യാണം കഴിച്ച ഭര്‍ത്താവിനെയും വിടുകില്ല. വിവാഹത്തിന് എത്രയോ വര്‍ഷം മുമ്പാണ് സിഎംആര്‍എല്‍ കരാറെന്നും പറഞ്ഞു.

സിപിഐഎം ആലപ്പുഴ ജില്ലായോഗത്തില്‍ പിണറായി തനിക്കെതിരേയുള്ള കേസിനെ പരാമര്‍ശിച്ചത് താഴെത്തട്ടിലെ ഘടകങ്ങള്‍ക്ക് കൂടി തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണെന്നാണ് വിലയിരുത്തല്‍. കേസില്‍ പിണറായിക്കെതിരേ കേസെടുക്കണം എന്നാണ് ഇ.ഡി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാരി​ന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *