പൊതുവേദികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു ; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ ഇന്റലിജന്‍സ്

തിരുവനന്തപുരം: ജനക്കൂട്ടം അപകടകരമായ രീതിയില്‍ അടുക്കുന്നതിനെ തുടര്‍ന്ന് വി.ഡി. സതീശന്റെ സുരക്ഷ കൂട്ടുന്നു. ഇന്റലിജന്‍സ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രങ്ങളാണ് കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിലും സഞ്ചരിക്കുന്ന വഴികളിലും വന്‍തോതില്‍ പോലീസ് സന്നാഹത്തെ വിന്യസിക്കും. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ് എഡിജിപി പ്രത്യേക ഉത്തരവ് പുറത്തിറക്കി.

നിയന്ത്രണമില്ലാത്ത തരം ആള്‍ക്കൂട്ട സാന്നിധ്യം പൊതുചടങ്ങുകളില്‍ ഒഴിവാക്കാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രധാനനിര്‍ദ്ദേശം. കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കു്‌നനതിനൊപ്പം സംശയകരമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനായി മഫ്തിയിലുള്ള രഹസ്യന്വേഷണ ഉദ്യോഗസ്ഥരെയും വിപുലമായി നിയോഗിക്കും. യാതൊരുവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഇടനല്‍കാത്ത വിധം സുരക്ഷാക്രമീകരണങ്ങള്‍ ക്രമീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

ഏറ്റവും ഉയര്‍ന്ന സുരക്ഷാ വിഭാഗത്തില്‍ പെടുന്നയാള്‍ എന്ന നിലയില്‍ ചെറിയ സുരക്ഷാവീഴ്ചകള്‍ പോലും ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും എന്നാണ് വിലയിരുത്തല്‍. പരിപാടികളില്‍ പങ്കെടുക്കുമ്പോഴും യാത്രയിലും ജനക്കൂട്ടവും മാധ്യമപ്രവര്‍ത്തകരും വളയുന്നതും അനാവശ്യമായി അടുക്കുന്നതും ശരീരത്തില്‍ സ്പര്‍ശിക്കുന്നതും സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *