റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ട സംഭവം, സിപിഎം പഞ്ചായത്തംഗമടക്കം ആറുപേർ പിടിയിൽ
കോട്ടയം: റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. അറസ്റ്റിലായവരിൽ ഒരാൾ സിപിഎം നേതാവും പഞ്ചായത്തംഗവുമാണ്. മണിമല പഞ്ചായത്ത് ഒന്നാം വാർഡംഗവും സിപിഎം നേതാവുമായ ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്‌ചയാണ് കറിക്കാട്ടൂർ വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാനെ (48) മരിച്ചനിലയിൽ കണ്ടത്. ഉച്ചയ്ക്ക് 12 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് മണിമല പൊലീസും ഫോറൻസിക് വിദഗ്ദ്ധരും…