ചെറിയൊരു സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജ
ചെറിയൊരു സ്റ്റിക്കി നോട്ടിൽ എത്ര വാക്കുകൾ എഴുതാനാകും? സാധാരണയായി കുറച്ച് വാക്കുകൾ മാത്രം എഴുതാനാകുന്ന ആ കുഞ്ഞൻ പേപ്പറിൽ 150 വാക്കുകൾ എഴുതിയാണ് യുഎഇയിൽ കഴിയുന്ന ഇന്ത്യൻ വംശജയായ യുവതി ശ്രദ്ധ നേടിയത്. ദുബായിൽ നടന്ന ശ്രമത്തിലൂടെ 29-കാരിയായ സീനിയർ ക്ലൗഡ് എൻജിനീയർ പുഷ്പജ്യോതി രവികുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ചെറിയ സ്ഥലത്ത് പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി കൂടുതലും മൂന്ന് അക്ഷരങ്ങളുള്ള ലളിതമായ വാക്കുകളാണ് പുഷ്പജ്യോതി തിരഞ്ഞെടുത്തത്. എന്നാൽ വാക്കുകളുടെ എണ്ണം…