ഇറാൻ യുദ്ധം: അമേരിക്കൻ സേനക്ക് കനത്ത നഷ്ടം
വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസ് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 820 ആയി. യുദ്ധത്തിനിടെ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ മേഖലയിൽ സൈനിക ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായിട്ടുണ്ട്. സെപ്റ്റംബർ 8ന് ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും ജോർഡൻ പ്രതിരോധ…