ഗംഗയിൽ ബോട്ട് അപകടം; ഒഴുക്കിൽപ്പെട്ടത് 30 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്തുപേർക്ക് രക്ഷകരായി ബിഎസ്എഫ്
മുർഷിദാബാദ്: ഗംഗാനദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഭാഗത്തേക്ക് എത്തിയ പത്ത് ബംഗ്ലാദേശ് പൗരന്മാരെ രക്ഷപ്പെടുത്തി ബിഎസ്എഫ്. രക്ഷപ്പെടുത്തിയവരിൽ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. മുർഷിദാബാദിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിന്റെ 71-ാം ബറ്റാലിയനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിൽ നിന്ന് ജോഹർപൂരിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരായ 10 പേർ ശക്തമായ ഒഴുക്കിൽപ്പെട്ട്…