admin

ഒന്നാം ട്വന്റി-20യില്‍ വൈഭവ് കളിക്കില്ല? ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

    ബെല്‍ഫാസ്റ്റ്: ജൂലായ് ഒന്നിന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കുമോ ഇല്ലയോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്ലിലും അണ്ടര്‍ 19 ലോകകപ്പിലും മിന്നും പ്രകടനം നടത്തിയ താരം ആദ്യമായിട്ടാണ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. താരം സീനിയര്‍ ടീമംഗങ്ങളോടൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വൈഭവ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍…

Read More

700 കോടി തട്ടിപ്പ്: ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ചും നിക്ഷേപകരെ വീഴ്ത്തി

700 കോടി രൂപ തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി വിശാഖപട്ടണത്ത് 100 കിലോഗ്രാം ‘സമ്പുഷ്ട യുറേനിയം’ പ്രദര്‍ശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ‘ആണവായുധം’ നിര്‍മിക്കാന്‍ വിപിവിവിക്കു കൈമാറിയ സമ്പുഷ്ട യുറേനിയത്തിന്റ വില കിലോഗ്രാമിന് 5 ലക്ഷം രൂപയാണെന്നും കമ്പനി ചെയര്‍മാന്‍ വെങ്കിട്ട വെങ്കിട് നിക്ഷേപകരോടു പറഞ്ഞു. ഇതില്‍നിന്നു പ്രസരിക്കുന്ന ‘ഗാമ’ രശ്മികളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു മുന്നൂറിലധികം നിക്ഷേപകരെ കമ്പനി ചെലവില്‍ 2025 മാര്‍ച്ച് അഞ്ചിനു വിശാഖപട്ടണത്ത് എത്തിച്ചത്. തെലങ്കാന…

Read More

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ല്‍ ബകാര്‍ഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

  തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. 2017ല്‍ ബകാര്‍ഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്‌സ്സൈസ് കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നല്‍കുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്. വീര്യം കുറഞ്ഞ മദ്യം…

Read More

വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, അണിയറയില്‍ നടക്കുന്നതെന്തൊക്കെ? നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് മാറുമെന്ന് അഭ്യൂഹം

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ നിര്‍ണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും…

Read More

സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല, കുടിക്കുന്നവര്‍ക്ക് നല്ല സാധനം കൊടുക്കണം, അല്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും: മുരളീധരന്‍

  : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചര്‍ച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാര്‍ എന്തായാലും സമൂഹത്തില്‍ കുറച്ചുപേരുണ്ട്. കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കണം .അതിനാണ്…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാട്ടിലേക്ക് വരാന്‍ ഇനി പുതിയ നിയമം, യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

ദുബായ്: രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇനിമുതല്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയര്‍ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോര്‍ട്ടലിന്റെ പേര്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ നിബന്ധമായും ഈ പോര്‍ട്ടലില്‍ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍…

Read More

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് നല്‍കി. ജൂണ്‍ 29ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞ അലര്‍ട്ട് ഈ ജില്ലകളില്‍ ജൂണ്‍ 27: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്…

Read More

ഐഎസ്ആര്‍ഓ കേന്ദ്രങ്ങള്‍ക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‌സി ഡയറക്ടര്‍, എന്‍ ജയന്‍ എല്‍പിഎസ്‌സി മേധാവി

  തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. തിരുവനന്തപുരം: ഐഎസ്ആര്‍ഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. മുന്‍ഗാമികള്‍ വിരമിച്ച…

Read More

ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം, പെട്രോള്‍ ഡീസല്‍ വില കുറക്കുമ്പോ എണ്ണക്കമ്പനികള്‍? ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു

  ദുബായ്: യു എസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില യുദ്ധത്തിന് തൊട്ടു മുന്‍പ് ഉള്ളതിനേക്കാള്‍ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളര്‍ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റില്‍ ഇപ്പോള്‍ ബാരലിന് 70 ഡോളര്‍ ആണ്…

Read More

നീറ്റ് യു.ജി: ഉത്തരസൂചിക പുറത്ത്

  ന്യൂഡല്‍ഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ടു. https://neet.nta.nic.in വെബ്‌സൈറ്രില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാവുന്നതാണ്. പുനഃപരിശോധന വേണമെന്ന് താത്പര്യപ്പെടുന്നവര്‍ ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് അടയ്ക്കണം. 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്‍.ടി.എ പുറത്തുവിട്ട ഉത്തരസൂചികയിലെ ഉത്തരം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥിക്ക് തുക തിരിച്ചുനല്‍കും.

Read More