മകൾക്ക് വേണ്ടി ചെരിപ്പില്ലാതെ ഒരു അമ്മ മാരത്തൺ ഓടി ഒന്നാമതെത്തി
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗായിൽ നിന്നുള്ള 47 കാരിയായ രമാഭായ് രൺവീർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്, മകളെ സ്നേഹിക്കുന്ന ഒരു അമ്മയുടെയും. ട്രാക്ക് സ്യൂട്ടും സ്പോർട്സ് ഷൂവും ധരിച്ചെത്തിയ യുവ യുവ മത്സരാർത്ഥികളെ പിന്തള്ളി സാരിയുടുത്ത് നഗ്നപാദയായി ഓടിയ അവർ മാരത്തൺ വിജയിച്ചു. മകളുടെ വിദ്യാഭ്യാസത്തിനായുള്ള പണം സമ്പാദിക്കാനാണ് അവർ മത്സരിച്ചോടിയതെന്നു കൂടി അറിയുമ്പോൾ അവർക്ക് ആരും ഒരു ‘ബിഗ് സല്യൂട്ട്’ നൽകിപ്പോകും. ഭാരതീയ ശിക്ഷൺ പ്രസാരക സംഘത്തിന്റെ ഖോലേശ്വർ എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ അമൃത് മഹോത്സവ ആഘോഷങ്ങളുടെ…