admin

യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു ഇന്ത്യയിൽ ചികിത്സയെന്തെളുപ്പം

ചില സാഹചര്യങ്ങളിലാണ് നിത്യജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളുടെ യഥാർഥ വില മനസിലാകുന്നത്. ഭർത്താവിന് രാത്രി പെട്ടെന്ന് അസുഖം ബാധിച്ചപ്പോൾ മരുന്നും ആവശ്യമായ ചികിത്സാസാധനങ്ങളും വാങ്ങാൻ ഉടൻ പുറത്തിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെക്കുറിച്ച് ഒരു ഇന്ത്യൻ ഡോക്ടർ സംസാരിച്ചത്. വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനവുമായി ഇന്ത്യയിലെ സൗകര്യങ്ങൾ താരതമ്യം ചെയ്തുള്ള ഡോക്ടറുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡോ. ദീപാഞ്ജലി ശർമയുടെ ഭർത്താവിനാണ് രാത്രി പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായത്. വൈകുന്നേരം നേരിയ തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ തുടർച്ചയായി ഛർദിക്കാൻ തുടങ്ങിയതോടെയാണ് മരുന്നുകളും ഐവി…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത വലിയ രാഷ്‌ട്രീയ നീക്കത്തിന്‌ കളമൊരുങ്ങുന്നതായി സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ്‌ തലത്തില്‍ സജീവമായതായി വിവരം. കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചെത്താനുള്ള കെ.സിയുടെ ആഗ്രഹത്തിന്‌ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതായും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ അസാധാരണമായ കാലതാമസം നേരിട്ടതിനു പിന്നില്‍ കെ.സി. വേണുഗോപാലിന്റെ പേര്‌ പരിഗണിക്കുന്നതുകൊണ്ടാണെന്നാണു വിവരം. അധ്യക്ഷപദവിക്കായി നിരവധിനേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാതെവന്നു. ഇതോടെ പൊതുസ്വീകാര്യനെന്ന നിലയിലാണ്‌…

Read More

ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തട്ടിക്കയറിയ സംഭവത്തിൽ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശപ്രകാരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ശക്തമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണഗതിയിൽ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സമയപരിധി വ്യക്തമാക്കാറുണ്ടെങ്കിലും ചേന്തി അനിലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. സംഭവത്തിൽ ചേന്തി അനിലിനെ ഇന്ന്‌ രാവിലെ പൊലീസ് അറസ്റ്റ്…

Read More

കോടികളുടെ നാശം വിതച്ച് നേപ്പാൾ മിന്നൽ പ്രളയം; പുനർനിർമാണത്തിന് കോടികൾ വേണ്ടിവരും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഉണ്ടായത് കോടികളുടെ നാശം. ഒലിച്ചുപോയ നഗരം പുനർനിർമിക്കാനും ജനജീവിതം പഴയപടിയാക്കാനും കോടികൾ വേണ്ടിവരുമെന്ന് നേപ്പാൾ സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷമാകും പുനർനിർമാണത്തിന്റെ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന മൂന്ന് ദിവസത്തിന് ശേഷവും കൃത്യമായ മരണസംഘ്യയോ നാശനഷ്ടങ്ങളോ വിലയിരുത്താൻ കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും റോഡുകളും ഗ്രാമങ്ങളും പൂർണമായും തകർന്ന നിലയിലാണ്. 676 ആളുകളാണ്…

Read More

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തി; മമത ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയതിന് മമത ബാനർജിക്കെതിരെ കേസെടുത്ത് പൊലീസ്. തൃണമൂൽ ഛാത്ര പരിഷത്ത് സ്ഥാപക ദിന പരിപാടികൾ നടത്തുന്നതിന് കൊൽക്കത്ത ഹൈക്കോടതി ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. മധ്യ കൊൽക്കത്തയിലെ കത്രീഡൽ റോഡിൽ പൊതുയോഗം സംഘടിപ്പിച്ചതോടെ മമതയ്ക്കും പരിപാടിയുടെ സംഘടർക്കും എതിരെ ഹാസ്റ്റിങ്‌സ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരിപാടി നടത്തുമ്പോൾ റോഡിൻറെ ഒരു വശം ഒഴിച്ചിട്ടശേഷം മാത്രമേ നടത്താൻ പാടുള്ളു എന്ന് ഹൈക്കോടതിയിൽ നിന്ന് കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത്…

Read More

സൂക്ഷ്മപരിശോധനകളിൽ ക്രമക്കേട്; ‘സിപ്ല’യുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര

മുംബൈ: സിപ്ല ഫാർമ ആൻഡ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ മരുന്ന് വില്പന ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. ടാബ്‌ലെറ്റുകളുടെ പാക്കേജിങ്, സൂക്ഷ്മപരിശോധന എന്നിവയിൽ ക്രമക്കേടുകൾ കണ്ടതിനെത്തുടർന്നാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) നടപടി. പൂനെയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പ്രധാന വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ റിയാക്ടിൻ പ്ലസ് ടാബ്‌ലെറ്റുകളുടെ പാക്കേജിംഗിൽ അനധികൃതമായ ലേബലിംഗ് കണ്ടെത്തിയിരുന്നു. 11.19 ലക്ഷം രൂപയുടെ സ്റ്റോക്കാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്തത്. വാങ്ങൽ-വില്പന രേഖകളും…

Read More

കതക് അടിച്ചുതകർത്ത് പൊലീസ്; ചെലവന്നൂരിൽ മൂന്ന് സെൻ്റിൽ താമസിക്കുന്ന കുടുംബത്തെ കുടിയൊഴിപ്പിച്ചു

കൊച്ചി: ചെലവന്നൂരിൽ മൂന്ന് സെന്റിൽ താമസിക്കുന്ന കുടുംബത്തെ കുടിയൊഴിപ്പിച്ച് പൊലീസ്. കടവന്ത്ര പൊന്നോത്ത് റോഡിൽ പുറംപോക്കിൽ താമസിക്കുന്ന ആറുകണ്ടത്തിൽ ബിന്ദു ഷാജിയെയും കുടുംബത്തെയുമാണ് പൊലീസ് ബലംപ്രയോ​ഗിച്ച് ഇറക്കിവിട്ടത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച നാട്ടുകാരെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തുനീക്കി. കോടതി ഉത്തരവിനെ തുടർന്ന് മുമ്പ് മൂന്ന് പ്രാവശ്യവും വീട് ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കാനാകാതെ തിരിച്ചുപോകുകയായിരുന്നു. ശനിയാഴ്ച വൻസന്നാഹത്തോടെ വീണ്ടും പൊലീസ് എത്തി. കമ്പിപ്പാരകൊണ്ട് കതകിന്റെ പൂട്ട് അടിച്ചുതകർത്താണ് അകത്തുകയറിയത്. തുടർന്ന് കുടുംബത്തെ ബലംപ്രയോ​ഗിച്ച് വീടിന്…

Read More

ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി നീട്ടില്ല ; ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവർക്ക് സാധ്യത

കൊച്ചി : മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് ഇനി കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ ബെഹ്‌റയുടെ നിലവിലെ കാലാവധി ആഗസ്റ്റ് 31-ന് അവസാനിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ , ജിജി തോംസൺ എന്നിവരുടെ പേരുകളാണ് ലോക്നാഥ് ബെഹ്റയ്ക്ക് പകരമായി സർക്കാരിന് മുന്നിലുള്ളതെന്ന് ന്യൂഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2004 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ…

Read More

റൗഡി ലിസ്റ്റിലുള്ള ചേന്തി അനില്‍ എങ്ങനെ ഡി.സി.സി അംഗമായി; ചോദ്യവുമായി വി കെ സനോജ്

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെ റോഡില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയതില്‍ കോണ്‍ഗ്രസിനോട് ചോദ്യവുമായി വി കെ സനോജ് എംഎല്‍എ. ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണെന്നും വി കോ സനോജ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ ചേന്തി അനിലിന് ഇത്രകാലം…

Read More

യുപിയിലും ഉത്തരേന്ത്യയിലും ജാതിവിവേചനം ; ആര്‍എസ്എസിനും ബിജെപിയ്ക്കും എതിരേ രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ ജാതി വിവേചനത്തിനും അയിത്തത്തിനും ഇടയായ സംഭവത്തില്‍ ബിജെപിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണിതെന്നും സദാ പിന്നോക്കക്കാരനെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി ഉള്ളവരുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ചോദിച്ചു. ഈ കേസില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം…

Read More