admin

ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല

തി​രു​വ​ന​ന്ത​പു​രം: ​മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കും​വി​ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​ത​ന്നെ വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ ആ​ലോ​ച​ന. സി.​പി.​എ​മ്മി​ന്‍റെ​യും സി.​പി.​ഐ​യു​ടെ​യും ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ്​​ ഇ​രു​കൂ​ട്ട​ർ​ക്കും പ​രി​ക്കി​ല്ലാ​തെ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും​വി​ധം പു​തി​യ ഫോ​ർ​മു​ല ഉ​രു​ത്തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ളാ​രും ത​യാ​റാ​യി​ല്ല. ഇ​രു​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ്​ ഏ​റ്റു​മു​ട്ടി​യ​തും പ​രി​ധി​വി​ട്ട​തും പാ​ർ​ട്ടി മു​ഖ​പ​ത്ര​ങ്ങ​ൾ വ​ഴി കൊ​മ്പു​കോ​ർ​ത്ത​തും മു​ന്ന​ണി​യി​ടെ പ്ര​തിഛാ​യ​യെ ബാ​ധി​ച്ചെ​ന്നാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ക​ന​ത്ത ​പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നും ജ​ന​വി​ശ്വാ​സം തി​രി​കെ പി​ടി​ക്കാ​നും ച​ടു​ല​മാ​യി ഇ​ട​​പെ​ടേ​ണ്ട ഘ​ട്ട​ത്തി​ൽ ഉ​പ​നേ​തൃ​പ​ദ​വി​യെ…

Read More

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന്

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്തുവന്നിട്ടുണ്ട്. രാഗേഷ് പാർട്ടിയിൽ വന്ന കാലത്തെ സ്വത്താണോ ഇപ്പോഴുള്ളതെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത് കെ.കെ. രാഗേഷ് പാർട്ടിയിൽ ചേർന്ന സമയത്തെ സാമ്പത്തിക നിലയും ഇപ്പോഴത്തെ ആസ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് വിമർശനം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി…

Read More

ഇറാനില്‍ വിവാഹച്ചടങ്ങിലേക്ക് യുഎസ് മിസൈലാക്രമണം; കുഞ്ഞുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തി ഇറാനില്‍ യു.എസ്. നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിറിക് കൗണ്ടിയിലുള്ള കുഹെസ്തക് നഗരത്തില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ദുരന്തത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ റെഡ് ക്രസന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന പ്രദേശമാണ് സിറിക്. ഇവിടെ കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തിന് നേരെയാണ് യു.എസ് മിസൈല്‍ പതിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വന്‍ ദുരന്തമാണ് പ്രദേശത്തുണ്ടായത്. തങ്ങളുടെ പൗരന്മാരുടെയും നിരപരാധികളുടെയും രക്തത്തിന്…

Read More

അമേരിക്കയിൽ ഭക്ഷണവുമായി എത്തിയ റോബോട്ടിനെ കണ്ട് അമ്പരന്ന് ഇന്ത്യൻ മാതാപിതാക്കൾ

അമേരിക്കയിലെ തെരുവിലൂടെ ഭക്ഷണവുമായി ഒരു ചെറിയ റോബോട്ട് നീങ്ങുന്നത് കണ്ടാൽ ആദ്യമായി കാണുന്നവർക്ക് കൗതുകം തോന്നാതിരിക്കില്ല. അത്തരമൊരു കാഴ്ചയാണ് അമേരിക്കയിലെത്തിയ ഇന്ത്യൻ മാതാപിതാക്കളെയും അമ്പരപ്പിച്ചത്. മകൾ ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ അത് എത്തിക്കാനെത്തിയത് മനുഷ്യൻ ഓടിക്കുന്ന വാഹനമല്ല, സ്വയം സഞ്ചരിക്കുന്ന ഡെലിവറി റോബോട്ടായിരുന്നു. മാതാപിതാക്കളുടെ ഈ അപ്രതീക്ഷിത പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോബോട്ട് റോഡിലൂടെ പതുക്കെ വീട്ടിലേക്ക് എത്തുന്നതും അത് കണ്ട് മാതാപിതാക്കൾ കൗതുകത്തോടെ നോക്കിനിൽക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്താണ് തങ്ങളുടെ മുന്നിലൂടെ…

Read More

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി ;സെപ്റ്റംബർ 5ലെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

ന്യൂഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം എടുത്ത കേസുകളാണ് റദ്ദാക്കുന്നത്.നീതി ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകം കേസെടുക്കും.സുപ്രീം കോടതിക്ക് ഭരണഘടന നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേസുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്. കേന്ദ്രസർക്കാരുമായി സിജെപി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് നേരത്തെ ജന്തർമന്തർ സമരം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക,…

Read More

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 1000 കടന്നു, ഇനിയും കണ്ടെത്തേണ്ടത് 3916 പേരെ

കാഠ്മണ്ഡു: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാർക്കായും തെരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന…

Read More

മുഖ്യമന്ത്രിയെ ആരും വഴി തഞ്ഞിട്ടില്ല- പീതാംബരകുറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞെന്ന സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. മുഖ്യമന്ത്രിയെ ആരും വഴിയിൽ തടഞ്ഞിട്ടില്ലെന്നും ചേന്തി അനിലിന് സംഭവിച്ചത് പരിചയക്കുറവ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഭാവനയ്ക്കനുസരിച്ച് എന്ത് രീതിയിലും കേസെടുക്കുന്നവരാണ്. മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിൽ സംഘാടകർ തെരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തി. ചേന്തി അനിലിന് സംഭവിച്ചത് പരിചയ്ക്കുറവാണെന്നും അദ്ദേഹത്തെ ക്രിമിനലിനെ പോലെ കാണുന്നത് ശരിയല്ലെന്നും പീതാംബരക്കുറുപ്പ്  പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമാണ്. ശത്രുത മനോഭാവത്തോടെ…

Read More

സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകും എന്നതിനാലാണ് ഇസ്ലാം അവര്‍ക്ക് പര്‍ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്

കൊച്ചി: കാന്തപുരത്തിൻ്റെ പ്രസ്താവന വിവാദമായിരിക്കേ വീണ്ടും അത് ഉറപ്പിച്ച് സമർത്ഥിച്ച് കാന്തപുരം രംഗത്തെത്തി. സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവര്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള തന്റെ കടുത്ത പിന്തിരിപ്പന്‍ നിലപാടില്‍ ഉറച്ചുനിന്ന് അഖിലേന്ത്യാ സുന്നി പണ്ഡിതസഭ നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ . കൊച്ചിയില്‍ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂല്‍ സമ്മേളനത്തിലാണ് ലിംഗസമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും നേരെ വെല്ലുവിളിയുയര്‍ത്തുന്ന മുന്‍ പ്രസ്താവന കാന്തപുരം വീണ്ടും ആവര്‍ത്തിച്ചത്. ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഇത്തരം…

Read More

മിന്നൽപ്രളയത്തിൽ തകർന്ന 50 കോടിയുടെ സ്വർ‌ണശേഖരമുള്ള നേപ്പാളിലെ ബാങ്കിൽ നേപ്പാൾ പൊലീസ് എത്തി

കഠ്മണ്ഡു ∙ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ തൃശൂലി ധുങ്കെ ബ്രാഞ്ചിൽ നിന്നും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണവും പണവും രേഖകളും നേപ്പാൾ പൊലീസ് സാഹസികമായി വീണ്ടെടുത്തു. പ്രളയക്കെടുതി രൂക്ഷമായ പ്രദേശത്ത് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളോട് പൊരുതി എട്ട് മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് പൊലീസ്, വൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ബാങ്കിന്റെ തകർന്ന സമുച്ചയത്തിനുള്ളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളുമാണ് പൊലീസ് സുരക്ഷിതമായി പുറത്തെടുത്തത്. പണത്തിനും…

Read More

പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശം

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാന്‍ഡ് തലത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോടു സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം മൂന്നിന് ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർ‌ത്തു. ഇതിനു ശേഷം എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശനം നടത്തും. 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കൊപ്പമാവും സന്ദര്‍ശനം. പിന്നാലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. കെപിസിസി…

Read More