admin

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമാണ് മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്.   കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ…

Read More

കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്നു,​ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കുവൈത്ത് സിറ്റി: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദിച്ച് പണം കവർന്ന സംവത്തിൽ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലാണ് പ്രവാസിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ 12 പേരടങ്ങുന്ന സംഘം തന്നെ ബലമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചെന്നും പണം കവർന്നെന്നും കാണിച്ച് ഈജിപ്ഷ്യൻ പ്രവാസിയാണ് പൊലീസിൽ പരാതി നൽകിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്..   തന്നെ പരിചയമില്ലാത്ത 12 പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിക്കാരന്റെ മൊഴി. ജലീബ് അൽ…

Read More

സണ്ണി കപിക്കാടിനെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും ദേവസ്വംബോർഡും തയ്യാറാകണം’: പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്‌ക്കുമെതിരെ സണ്ണി എം കപിക്കാട് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരം. ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ തള്ളിക്കളയുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദൈവനിന്ദ പ്രകടിപ്പിച്ചുകൊണ്ടുള്ള സണ്ണിയുടെ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല വിശ്വാസി സമൂഹമാകെ വിശ്വസിക്കില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സണ്ണിക്കെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും തയ്യാറാകണമെന്ന് നിർവാഹക സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.   സണ്ണി എം കപിക്കാടിനെതിരെ…

Read More

നേപ്പാൾ പ്രളയദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്നു; രണ്ടുപേർ പിടിയിൽ

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിൽ മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. ഭേതോകോശി നദിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നൂറുകണക്കിന് ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മൃതദേഹത്തോടുപോലും അനാദരവ് കാട്ടിയുള്ള ക്രൂരത പുറത്തുവന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് നീളമുള്ള വടിയുപയോഗിച്ച് സ്വർണ്ണ കമ്മൽ ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. ചിത്വാൻ ജില്ലയിലെ ഭരത്പൂർ ഡിസ്ട്രിക്റ്റ് പൊലീസ് ഓഫീസിൽ നിന്ന് ലഭിച്ച വിവരപ്രകാരം മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38)…

Read More

ചതയാഘോഷം: പറവൂർ നഗരത്തിൽ 28ന് ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം

പറവൂർ∙ ചതയദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ നഗരത്തിൽ വെള്ളിയാഴ്ച (28) ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തി. ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പറവൂർ വഴിക്കുളങ്ങര ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പുതിയ ഹൈവേ വഴി പെരുമ്പടന്ന ജംക്‌ഷനിൽ എത്തി ചെറായി – മാല്യങ്കര പാലം വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംക്‌ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കരിമ്പാടം ജംക്‌ഷനിൽ എത്തി ഇടത്തേക്ക്  തിരിഞ്ഞ് കുന്നത്തുതളി ക്ഷേത്രം വഴി…

Read More

മലയാളം സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം രണ്ടാഴ്ച പിന്നിടുന്നു

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനി അനഘ ശശിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക് കടന്നു. ജാതിവിവേചന പരാതിയിൽ പട്ടികജാതി-പട്ടികവർഗ (SC/ST) അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാല അധ്യാപകരായ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കുക, അനഘയുടെ ഡോക്ടറൽ കമ്മിറ്റി ഉടൻ ചേരുക, ഗവേഷണത്തിനാവശ്യമായ ലാബ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക, ഈ ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലമുള്ള…

Read More

നേപ്പാളിലെ മിന്നൽ പ്രളയം: മരണം 300 കടന്നു, കാണാതായവരിൽ 288 ഇന്ത്യക്കാരും

കാഠ്മുണ്ടു: നേപ്പാളിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500-ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 14 ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യചിച്ചതായി നേപ്പാൾ സൈന്യം അറിയിച്ചു. കാണാതായവരിൽ 517 പേർ വിദേശികളാണ്. കാണാതായവരിൽ 288 ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 33 മലയാളികളുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു.100 ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ്…

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു: 21 കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തി, ജിം ട്രെയിനർക്കായി അന്വേഷണം

ന്യൂഡൽഹി: ഡൽഹിയിൽ 21കാരിയെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനിയും മോഡലുമായ മുസ്കാനാണ് കൊലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ യുവതിയുടെ ജിം ട്രെയിനർ ഇമ്രാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുസ്കാൻ. ഇവിടെയെത്തിയ ഇമ്രാൻ കത്തി ഉപയോഗിച്ച് യുവതിയെ ആക്രമിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ മുസ്കാൻ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് വിവരം. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മുസ്കാനെ…

Read More

തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്

തിരുവനന്തപുരം: തിരുവോണ ദിവസം യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വെറും രണ്ട് മണിക്കൂറിൽ പിടികൂടി കല്ലമ്പലം പൊലീസ്. ഞാറയിൽക്കോണം പറക്കുന്ന് കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഷാജിയുടെ മകൻ ഗൗരി കൃഷ്‌ണ (18), മുത്താന പുതുവൽവിള വീട്ടിൽ മണിയുടെ മകൻ മനു (19), മുത്താന പുതുവൽവിള വീട്ടിൽ ബിനുവിന്റെ മകൻ കണ്ണൻ (18), രഞ്ജിത്ത് (20), പറക്കുന്ന് കൊടുവേലിക്കോണം ഷൈജു ഭവനിൽ ഷിജുവിന്റെ മകൻ ഷൈജു (22) എന്നിവരാണ് പിടിയിലായത്.   മുത്താന കൊച്ചാരം ചരുവിള പുത്തൻവീട്ടിൽ…

Read More

72 മണിക്കൂറിനകം മറ്റൊരു പ്രളയമുണ്ടാകാം’, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: 359പേരുടെ മരണത്തിനിടയാക്കിയ ചൈന അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ദുരിതത്തിലാണ് നേപ്പാൾ. ഇതിനിടെ നേപ്പാളിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. തങ്ങളുടെ പരിധിയിലുള്ള ഛോചെൻ ഖോല, പ്യുരെപു സാംഗ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം അടുത്ത 72 മണിക്കൂറിനിടെ തകരാൻ ഇടയുണ്ടെന്നാണ് ചൈനീസ് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് ദേശീയ മാദ്ധ്യമറിപ്പോർട്ട്. നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും തുടർന്നും ദുരന്തം ഒഴിവാക്കാനുമാണ് മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം.   ടിബറ്റിൽ നിന്നും മാത്രം 558 പേരെ കാണാതായെന്നാണ് വിവരം….

Read More