admin

സ്പെഷൽ ട്രെയിനുകൾ ഇല്ലാതെ വലഞ്ഞ് യാത്രക്കാർ

ആലപ്പുഴ: ഓണാഘോഷം കഴിഞ്ഞു, മറ്റു സംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിലേക്കു തിരികെ പോകാൻ സ്പെഷൽ ട്രെയിനുകൾഇല്ലാതെ യാത്രക്കാർ ദുരിതത്തിൽ. ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശപാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതാണ് യാത്രാദുരിതം ഇരട്ടിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഓണത്തിനു നാട്ടിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് തിരികെ പോകാൻ കഴിയാതെ വലയുന്നത്. ആലപ്പുഴ ടൗണിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകൾ കയറണമെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളെയോ എറണാകുളം, കോട്ടയം ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഓണത്തിനു തീരദേശപാത വഴി…

Read More

നേപ്പാൾ പ്രളയം: തുരങ്ക രക്ഷാപ്രവർത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും; 60 ടൺ സഹായസാമഗ്രികൾ എത്തിച്ചു

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയക്കും. തിരച്ചിലിന് പരിശീലനം ലഭിച്ച സംഘത്തെയും ആവശ്യമായ യന്ത്രസാമഗ്രികളെയും ഉടൻ നേപ്പാളിലേക്ക് അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിലവിൽ സാമ്പത്തിക സഹായത്തിന് പകരം എൻഡിആർഎഫ് ഉൾപ്പെടെയുള്ള സഹായമാണ് നൽകുക. മെഡിക്കൽ സംഘത്തെയും നേപ്പാളിലേക്ക് അയക്കും. ജനറേറ്റർ, മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടെ 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതിനകം ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും സ്ഥിരീകരണത്തിന്…

Read More

ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചുള്ള പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 100 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മാറ്റത്തിനോ വികസനത്തിനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ നടപടികളുണ്ടായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ആദ്യ 100 ദിവസം ‘അപകട രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങൾ’ ആയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു വിശ്വാസത്തിനെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. സണ്ണി കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ…

Read More

പ്രതിപക്ഷ ഉപനേതാവ് : സിപിഐയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തും ; പിണറായിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: സിപിഐയുമായി വീണ്ടും ചര്‍ച്ചകളുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ടി.പി. രാമകൃഷ്ണന്‍ രംഗത്ത് വന്നത്. നിലവിലുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ വഷളാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. പിണറായി വിജയന്റെ പ്രസ്താവന മുന്‍പത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, ഇക്കാര്യത്തില്‍ സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന…

Read More

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു; 320 ഇന്ത്യക്കാരെ കണ്ടെത്താനായില്ല, 85 പേരെ രക്ഷപെടുത്തി

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിലെ മരണസംഖ്യ ഉയരുന്നു. നിലവിൽ 538 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. 977 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 85 ഇന്ത്യക്കാർ ഉൾപ്പെടെ 3,742 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുരന്ത ഭൂമിയിൽ അകപ്പെട്ട 320 ഇന്ത്യക്കാരെ ബന്ധപ്പെടാനായില്ല എന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റ് പൗരത്വമുള്ളവരാകാൻ സാധ്യതയുള്ള നൂറിലധികം ഇന്ത്യൻ വംശജരെയും കാണാതായിട്ടുണ്ട്. അതേസമയം, ചൈനയുടെ പ്രദേശത്തുള്ള 400 ഇന്ത്യക്കാർ സുരക്ഷിതരാണ്. പ്രളയത്തിൽ അകപ്പെട്ട അഞ്ച് പേർ മരിച്ചുവെന്ന് ചൈന സ്ഥിരീകരിച്ചു. ഇതോടെ ആകെ…

Read More

നാരങ്ങ മുറിച്ച് മഴ നിർത്തി’; ബിജെപി എം‌പിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

റായ്പൂർ: “കാലാവസ്ഥ മോശമായിരുന്നു, കനത്ത മഴയായിരുന്നു. മുഖ്യമന്ത്രി സന്ദർശനത്തിന് എത്തുമെന്നറിഞ്ഞ് ഞാൻ മഹാദേവനോട് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു,” കങ്കർ ബിജെപി എംപി ഭോജ്‌രാജ് നാഗ് പൊതുവേദിയിൽ നടത്തിയ അവകാശവാദം ‘ട്രോൾ മഴയ്ക്ക്’ കാരണമായി. വൈദ്യുതി ബില്ലുകൾ, ഇന്ധന വില, ഗാർഹിക ചെലവുകൾ എന്നിവ കുറയ്ക്കാൻ ഇതേ മാർഗ്ഗം പ്രയോഗിക്കാൻ കഴിയുമോ എന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ഈ പ്രസ്താവന വ്യാപകമായി പരിഹസിക്കപ്പെട്ടു.ഇത് ഏറ്റുപിടിച്ച ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, “നാരങ്ങ മുറിച്ചുകൊണ്ട്…

Read More

കഴുത്തിലെ കയറഴിക്ക്” ഗൃഹനാഥന്റെ ജീവൻ രക്ഷിച്ച എസ്.ഐ വൈറൽ

ഇടുക്കി: ‘ഒരു മോനാണെന്ന് പറയുന്നതെന്ന് വിചാരിക്കൂ… ആ കയറഴിക്കൂ ചേട്ടാ…” സ്‌നേഹവും കരുതലും നിറഞ്ഞ ആ വിളിയിൽ വർഗീസിന്റെ മനസുമാറി. കഴുത്തിലെ കുരുക്കഴിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. നിലത്തേക്കിറങ്ങി വാതിൽ തുറന്നു. ഉത്രാടദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട് നിന്ന മദ്ധ്യവയസ്‌ക്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഇടുക്കി സ്റ്റേഷനിലെ എസ്.ഐ ടി.ബി.ബിബിനാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ഓണം സ്റ്റാർ. 25ന് രാവിലെ 11.30നായിരുന്നു സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുട‌ർന്നാണ് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്ക് മുതിർന്നത്. വാക്കത്തിയെടുത്ത് വെട്ടാനോങ്ങിയതോടെ…

Read More

നേപ്പാൾ മിന്നൽ പ്രളയം; മരണം 362 ആയി, കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാനാകാതെ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 362 ആയി. അതേസമയം ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 84 ആയി ഉയർന്നു. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല. കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ പ്രളയമേഖലയിൽ കുടുങ്ങിയ മലയാളികളുമായി ആശയവിനിമയം സാധ്യമാകാത്തവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം തേടി. സംസ്ഥാന സർക്കാർ ഇവരുടെ വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ചൈനീസ് മേഖലയിലും 200ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ…

Read More

വീട് ഒഴിഞ്ഞുകിടന്നാൽ വൻ തുക പിഴ

അൽമേരെ∙ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രതിവർഷം 2,000 യൂറോ (ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാൻ നെതർലൻഡ്സിലെ അൽമേരെ നഗരസഭ തീരുമാനിച്ചു. രാജ്യത്ത് കടുത്ത ഭവനക്ഷാമം തുടരുമ്പോൾ, ഇതിന് പരിഹാരമായി ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് അൽമേരെ.2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അന്നേ ദിവസം വരെ തുടർച്ചയായി ഒരു വർഷമോ അതിൽ കൂടുതലോ ആളില്ലാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽ നിന്നാണ് ഈ തുക പിഴയായി ഈടാക്കുക. ഡച്ച് സെൻട്രൽ ബ്യൂറോ…

Read More

വയനാട് സ്വദേശി യുകെയിൽ അന്തരിച്ചു

ലിവർപൂൾ/വയനാട്∙ പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടെ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിൽ തുടരവേ കടുത്ത തലവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല….

Read More