admin

ആർഎസ്‌എസിന് ഉപരോധം ഏർപ്പെടുത്തണം, മോഹൻ ഭഗവതിന്റെ വിസ റദ്ദാക്കണം’; യുഎസ് കമ്മീഷൻ

ന്യൂയോർക്ക്: ആർഎസ്‌എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യുഎസ് കമ്മീഷൻ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർഎസ്‌എസിനെതിരെ യുഎസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസ് കമ്മീഷൻ പ്രസ്‌താവനയിറക്കിയത്. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഇന്ന് മോഹൻ ഭഗവത് പ്രസംഗിക്കാനിരിക്കെയാണ് കമ്മീഷന്റെ പ്രസ്‌താവന. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും തുടരുകയാണ്. അതിനാൽ മോഹൻ ഭഗവതിന് നൽകിയ വിസ റദ്ദാക്കണമെന്നും ആർഎസ്‌എസ് നേതാക്കൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് ഭരണകൂടം തയ്യാറാകണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. കമ്മീഷന്റെ ആവശ്യത്തിനെതിരെ കേന്ദ്ര…

Read More

സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിത്തിരിച്ചു; നിയന്ത്രണംവിട്ട് ബസ് മറിഞ്ഞു,​ മുപ്പതോളംപേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. മുപ്പത്തഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിന് ഇടതുഭാഗത്ത് കൂടി പോകുകയായിരുന്ന സ്കൂട്ടർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കുന്നതിനായി ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. മഴയായതിനാൽ ബസ് റോഡിൽ തെന്നി…

Read More

തിരുവോണ ദിനത്തിൽ മുത്താനയെ നടുക്കിയ കൊലപാതകം

തിരുവോണ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താനയിൽ നാടിനെ നടുക്കിയ ഒരു കൊലപാതകം നടന്നു. മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മുത്താന സ്വദേശിയായ പ്രജി എന്ന യുവാവാണ് ദാരുണമായി കുത്തേറ്റു മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്രജിയുടെ അടുത്തേക്ക് ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കടന്നുവരികയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഒന്നാം പ്രതിയായ ഗൗരി കൃഷ്ണൻ തൻ്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രജിയുടെ നെഞ്ചിലും പുറത്തും അതിക്രൂരമായി…

Read More

ബേപ്പൂരിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം; മുല്ലപ്പള്ളിയേയും കെ പ്രവീൺ കുമാറിനെയും തള്ളി എൻ കെ രാഘവൻ എംപി

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറക്കുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെയും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ച വിമർശനങ്ങളെ പൂർണ്ണമായും തള്ളി കോഴിക്കോട് എം പി എം കെ രാഘവൻ രംഗത്തെത്തിയതോടെ പോര് പരസ്യമായി. പി വി അൻവർ മികച്ചതും പ്രഗത്ഭനുമായ സ്ഥാനാർത്ഥിയായിരുന്നുവെന്ന് എം കെ രാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും, തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കാൻ ബൂത്ത് തലത്തിൽ…

Read More

കി​ട​പ്പി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​വ​ർ​ച്ച; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ ഐ ​ഫോ​ൺ ഇ​വി​ടെ​നി​ന്നും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ ലി​ബി​ൻ, അ​ക്ഷ​യ്, ആ​ശി​ഷ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. അ​സു​ഖ ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ശ്രീ​ഹ​രി​യോ​ട് പ്ര​തി​ക​ൾ പ​ണം ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലി​ബി​ൻ പോ​ക്സോ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളി​ലും…

Read More

ബംഗാളിൽ നവജാത ശിശു മരണം; ഈ മാസം മാത്രം 60 കുഞ്ഞുങ്ങൾ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ മെഡിക്കൽ കോളജ് (എം.എം.സി.എച്ച്) ആശുപത്രിയിൽ ഈ മാസം ഏകദേശം 60 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ആഗസ്റ്റ് രണ്ടാം ആഴ്ചയിൽ ഒരു ദിവസം മാത്രം 10 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മൂന്നാം ആഴ്ച വരെ രേഖപ്പെടുത്തിയ 60 മരണങ്ങളിൽ 44 കുട്ടികളും മറ്റ് ആശുപത്രികളിലോ നഴ്സിങ് ഹോമുകളിലോ ജനിച്ച ശേഷം ഗുരുതരാവസ്ഥയിൽ ഇവിടെ എത്തിക്കപ്പെട്ടവരാണ്. ബാക്കി 16 കുട്ടികൾ മാൾഡ…

Read More

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

മുഴപ്പിലങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ -80) മരിച്ചു. മുഴപ്പിലങ്ങാട് മഠത്തിന് സമീപം ദേശീയപാത മുറിച്ച് കടക്കവെ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. കഴിഞ്ഞ 18ന് രാത്രി കണ്ണൂരിൽനിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാൻ പാത മുറിച്ചു കടക്കവെയാണ് വാഹനമിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ടി.കെ.ഡിയെ നാട്ടുകാർ ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ ചികിത്സക്കായി…

Read More

നേപ്പാളിലെ മിന്നൽ പ്രളയം; മരണം 157 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. 145 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നേപ്പാൾ പൊലീസ് 157 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിതപ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.   ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടരയോടെ ആണ് റസുവ…

Read More

പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ നീക്കം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനന്റെ രൂക്ഷവിമർശനം.നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന സിപിഐയുടെ അവകാശവാദത്തെയും അദ്ദേഹം വിമർശിച്ചു. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ ഉപനേതൃപദവിക്കായി സിപിഐ അവകാശവാദം ഉന്നയിക്കുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം എല്ലാം സഹിച്ചുകൊള്ളണം എന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്. എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങളിലൂടെ  അർഹതയില്ലാത്ത ആനുകൂല്യങ്ങളാണ് അവർ നേടിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പി.എം….

Read More

വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെുത്താൻ ശ്രമം: അഞ്ചുവർഷം തടവും 40,000 രൂപ പിഴയും

ഇടുക്കി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി, മങ്കുവ, ഒലിക്കാസിറ്റി ഭാഗത്ത് ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി, മന്നാംങ്കണ്ടം, മുനിതണ്ടു ഭാഗത്തു പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന് അറിയപ്പെടുന്ന ജയേഷ് (38) എന്നിവരെകുറ്റക്കാരെന്ന് കണ്ടെത്തി ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി. എസ് എസ് സീന 5 വർഷം തടവിനും 40,000/ രൂപ വീതം പിഴയ്ക്കും ശിക്ഷ വിധിച്ചു….

Read More