ഡോ. റാമിന്റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നോയെന്ന് സംശയം
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ രക്ഷിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി ഹൈകോടതി. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഡോ. റാമിന് തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയിൽനിന്ന് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിക്കാത്ത പക്ഷം കോടതി അതിന് ഉത്തരവിടുമെന്നും പ്രതിയുമായി ബന്ധപ്പെട്ടവരുടെ കാൾ റെക്കാഡുകളടക്കം പരിശോധിക്കാൻ നിർദേശിക്കുമെന്നും സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി. അറസ്റ്റിന്റെ…