ലോക്സഭാ സ്പീക്കറെ സന്ദർശിച്ച് യുഎഇ പ്രതിനിധിസംഘം
ന്യൂഡൽഹി∙ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധിസംഘം പാർലമെന്റ് ഹൗസിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു. പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎഇ ശാശ്വത പങ്കാളിത്തത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഓം ബിർല പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു. ‘പരസ്പര വിശ്വാസം, പൊതുതാൽപര്യങ്ങൾ, അടുത്ത സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം…