കൂരോപ്പടയിലെ കൂട്ടആത്മഹത്യ ശ്രമം; കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു
കോട്ടയം: കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു. മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പിതാവ് തോമസ് ഏബ്രഹാം(50), മാതാവ് ജോസ്ന (42) മറ്റക്കര എൻഎസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയത്. ജൂലൈ 13 ഉച്ച കഴിഞ്ഞാണ് കീടനാശിനി കഴിച്ച്…