reporter

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം; ആയിരക്കണക്കിന് ഭൂകമ്പങ്ങൾക്ക് ഇടയാക്കുമെന്ന് പഠനം

പ്യോംങ്യാംഗ്: ഉത്തരകൊറിയയുടെ ആണവ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂകമ്പങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണം രാജ്യത്തിന്റെ ആണവ പരീക്ഷണങ്ങളാകാമെന്ന് പഠനം. 2017ൽ ഉത്തരകൊറിയ അവസാനമായി നടത്തിയ ആണവ പരീക്ഷണത്തിന് ശേഷവും ഈ പ്രദേശത്ത് ഭൂചലനങ്ങൾ ആവർത്തിക്കുകയാണെന്നും, കാലക്രമേണ ഇവയുടെ തീവ്രത വർദ്ധിച്ചുവരികയാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മൗണ്ട് മാൻടാപ്പും പരിസര പ്രദേശങ്ങളും കഴിഞ്ഞ 2,000 വർഷങ്ങളായി യാതൊരുവിധ ഭൂകമ്പങ്ങളുമില്ലാതെ ശാന്തമായിരുന്നു. എന്നാൽ 2006-നും 2017-നും ഇടയിൽ ഉത്തരകൊറിയ ആറ് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തിയ ഈ പർവ്വതത്തിന് ചുറ്റും…

Read More

ഇനി കൊച്ചിയല്ല,​ മുന്നിൽ തൃശൂർ; ലോകോത്തര നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ ഒന്നാമത്

തൃശൂർ: ലോകോത്തര നിലവാരമുള്ള ആയിരം നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ‘ മ്മ്‌ടെ ‘ തൃശൂർ. കൊച്ചിയെയും മറ്റ് നഗരങ്ങളെയും പിന്നിലാക്കി ലോകോത്തര നിലവാരത്തലേക്ക് തൃശൂർ ഉയർന്നപ്പോൾ, അത് ഓരോ തൃശൂർക്കാരന്റെയും അഭിമാന നിമിഷമായി മാറുകയാണ്. സാമ്പത്തികം, മാനവവിഭവ ശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നീ 5പ്രധാന ഘടകങ്ങൾ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയത്. കൊച്ചി, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ. ദേശീയതലത്തിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ,…

Read More

വെളുത്ത കുഞ്ഞുങ്ങളെ വേണം,​ നേപ്പാളി യുവതികളെ ഇന്ത്യയിലെത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടും,​ ഒരാൾക്ക് നൽകുന്നത് ഒരു കോടിവരെ

ഉത്തർപ്രദേശിന്റെയും നേപ്പാളിന്റെയും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്. വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് വേണ്ടി നേപ്പാളി പെൺകുട്ടികളെ ഇന്ത്യക്കാർ പണം കൊടുത്തു വാങ്ങുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാർ ഒരു പെൺകുട്ചിക്കായി ഒരു കോടി രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 20 മുതൽ 25 വരെ പെൺകുട്ടിക്ക് ലഭിക്കുമ്പോൾ ബാക്കി തുക മുഴുവൻ ഇടനിലക്കാരുടെ കൈകളിലേക്കാണ് ചെന്നെത്തുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വേണ്ടിയാണ് പെൺകുട്ചികളെ എത്തിക്കുന്നത് എന്നാണ് വിവരം….

Read More

ഇന്ത്യയ്‌ക്ക് തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ, ബിൽ ഒപ്പിട്ട് ട്രംപ്

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ബില്ലാണിത്. റഷ്യയുടെ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്ന് യുഎസ് വാദം. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള…

Read More

എക്‌സ്‌‌റേ മാറി, 16കാരിക്ക് ഡോക്‌ടർ നിർദേശിച്ചത് 88കാരിക്കുള്ള മരുന്ന്; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ 16കാരിക്ക് നൽകിയത് 88കാരിയുടെ എക്സ്റേയെന്നാണ് ആരോപണം. കൃത്യമായി എക്സ്റേ പരിശോധിക്കാതെ ഡോക്‌ടർ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. ഈ മാസം 14നാണ് കൂടൽ അതിരുങ്കൽ സ്വദേശിയായ പ്ലസ്‌ടു വിദ്യാർത്ഥിനി മാതാപിതാക്കൾക്കൊപ്പം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്‌ടർ ദീപ്‌തിയാണ് കുട്ടിയെ പരിശോധിച്ചത്. ഡോക്‌ടറുടെ നിർദേശപ്രകാരം കുട്ടിയുടെ നെഞ്ചിന്റെ എക്സ്റേയും എടുത്തു. എക്സ്റേ ഫിലിം ഡോക്റെ കാണിച്ചപ്പോൾ നട്ടെല്ലിന്…

Read More

ആറ് മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും; കേരളത്തിൽ 6 ലക്ഷത്തിലേറെ കാർഡുകൾ വെട്ടിലാകുമോ?

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്രത്തിന്റെ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പദ്ധതി അടുത്ത മാസം മുതൽ കേരളത്തിലും നടപ്പാകുന്നതോടെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ 16 ലക്ഷത്തിലധികം ഗുണഭോക്താക്കളെ നടപടി ബാധിച്ചേക്കും. പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിലെ പ്രവർത്തനങ്ങൾ…

Read More

‘കച്ചവട താത്പര്യമല്ല’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിൽ സിപിഎം ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിലെ തിരുവനന്തപുരം മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യങ്ങളാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി. മൃഗങ്ങൾക്ക് കൂടുതൽ മികച്ച ആവാസവ്യവസ്ഥയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നഗരഹൃദയത്തിലെ അമൂല്യമായ ഭൂമി…

Read More

മെൽബണിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യക്കാരായ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിക്കും ഭർതൃമാതാവിനും ദാരുണാന്ത്യം. വിശാഖപട്ടണം സ്വദേശിനിയായ നേഹ ബൊമ്മളി (33), ഭർതൃമാതാവ് രമാ ദേവി (67) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 16ന് രാത്രി 9:40ഓടെ മെൽബണിലെ തെക്കുപടിഞ്ഞാറൻ നഗരമായ പോയിന്റ് കുക്കിലെ ബോർഡ്‌വാക്ക് ബുലെവാർഡ് ഇന്നിസ്‌ഫെയ്ൽ ഡ്രൈവ്‌ ജംഗ്‌ഷനിലായിരുന്നു അപകടം. ടൊയോട്ട കൊറോള കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. അമിത വേഗതയിലെത്തിയ പോർഷെ കാർ ഇവർ സഞ്ചരിച്ച കാറുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി…

Read More

സ്‌ത്രീകൾക്കും കുട്ടികൾക്കും സ്വർണ മോതിരം; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി വിജയ്

ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ടിവികെ സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. സെപ്തംബർ 28ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളും ഈ പദ്ധതിക്ക് അർഹരാണ്. മോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ്…

Read More

ആദ്യം വലിയ തുക സമ്മാനമുണ്ടെന്ന് അറിയിക്കും, പിന്നാലെ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും, ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി. കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ…

Read More