reporter

യമൻ അതിർത്തിയിലേക്ക് പോകരുത്; സൗദിയിലെ അമേരിക്കക്കാർക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി. യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ മുന്നറിയിപ്പ് എത്രകാലത്തേക്ക് തുടരുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. അതിർത്തി മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അനുസരിച്ച് പ്രദേശത്തുനിന്ന് അകന്നുനിൽക്കുകയും വേണമെന്ന് എംബസി അറിയിച്ചു. അതേസമയം, സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ…

Read More

2013-ലെ ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം: 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജിറാം ഘാട്ടിയിൽ മാവോയിസ്റ്റുകൾ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിൽ 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് പ്രത്യേക നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) കോടതി വധശിക്ഷ വിധിച്ചു.ആക്രമണത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തന്നെ തുടച്ചുനീക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 13 വർഷം കഴിഞ്ഞ ശേഷമാണ് വിധി വന്നിരിക്കുന്നത്. 2013 മെയ് 25-നാണ്, ബസ്തർ ജില്ലയിലെ ദർഭ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിറാം ഘാട്ടിയിൽ (വാലി) ദേശീയപാതയിലൂടെ പരിവർത്തൻ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ…

Read More

ഇന്ത്യയിൽ സൗജന്യ യുപിഐ ഇടപാടുകളുടെ കാലം അവസാനിച്ചോ? ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

ന്യൂഡൽഹി: ഇന്ന് എന്തിനും ഏതിനും പണമിടപാടുകൾക്കായി ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇന്ത്യ ഏതാണ്ട് പൂർണമായും ‌ഡ‌ിജിറ്റൽ പണമിടപാടിലേയ്ക്ക് മാറിക്കഴിഞ്ഞു. എന്നാൽ സൗജന്യ യുപിഐ ഇടപാടുകൾക്ക് ഇന്ത്യയിൽ അവസാനമാവുകയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നുമാണ് ഉത്തരം. നിങ്ങൾ ആരാണെന്നും എത്ര രൂപയാണ് അയക്കുന്നതെന്നും സ്വീകരിക്കുന്നതെന്നും അനുസരിച്ചായിരിക്കും ഇനിമുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുക. 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും ​​റുപേ കാർഡ് ഉപയോഗിച്ചുള്ള ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ​​ബാങ്കുകളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും…

Read More

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനട യാത്രക്കാരിയായ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടിതട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വടകരയിലെ മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (76) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ തോട്ടി തട്ടി ജാനകിയുടെ വയറിനും കൈയ്ക്കും പരിക്കേൽക്കുകയായിരുന്നു. തോട്ടി ജീപ്പിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻതന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More

മാറിവരുന്ന കാലാവസ്ഥാവ്യതിയാനം ഉപ്പിന്റെ രുചികെടുത്തുമോ? രാജ്യത്തെ ഉപ്പ് ഉൽപ്പാദനം കടുത്ത പ്രതിസന്ധിയിൽ

എല്ലാ വീടുകളിലും ഒഴിവാക്കാനാകാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നൽകാൻ നിത്യവും ഉപയോഗിക്കുന്ന ഉപ്പ് പ്രകൃതി നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവശ്യവസ്തുവാണ്. എന്നാൽ ആഗോള കാലാവസ്ഥാവ്യതിയാനം അടുക്കളയിലെ ഈ അവശ്യഘടകത്തിന്റെ ഉൽപ്പാദനത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഉപ്പ് പാടങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും ആശങ്കാജനകമാണ്. രാജ്യത്ത് ഭൂരിഭാഗം ഉപ്പും ഉൽപ്പാദിപ്പിക്കുന്നത് സൗരോർജ്ജ ബാഷ്പീകരണ പ്രക്രിയയിലൂടെയാണ്. ഉപ്പുപാടങ്ങളിലെ ആഴം കുറഞ്ഞ വലിയ കുളങ്ങളിലേയ്ക്ക് കടൽവെള്ളമോ ഭൂഗർഭ ഉപ്പുവെള്ളമോ പമ്പ് ചെയ്ത് എത്തിക്കുന്നു….

Read More

സൗദി അറേബ്യയിലേയ്ക്ക് യാത്ര പോകരുത്; അപകടസാദ്ധ്യത, ലെവൽ 4 മുന്നറിയിപ്പുൾപ്പെടെ പുറപ്പെടുവിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിൽ പൗരന്മാ‌ർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാന്റെ ഡ്രോണുകളും മിസൈൽ ആക്രമണങ്ങളും കണക്കിലെടുത്താണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലെവൽ 3’ മുന്നറിയിപ്പ് ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചത്. യെമനിലെ ചില പ്രദേശങ്ങളെ ‘ലെവൽ 4’ ( ഒരിക്കലും യാത്ര ചെയ്യരുത്) എന്ന മുന്നറിയിപ്പിന് കീഴിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയെ വീണ്ടും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക…

Read More

സ്വത്ത് ഭാഗംവയ്ക്കുന്നതിലെ തർക്കം: അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ബന്ധുക്കൾ

ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ബന്ധുക്കൾ. മുൻ സൈനികനായ രുദ്രപ്പ (67) മകൾ ശശികല(26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി മകൻ മഡിവാള കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ക്രൂരകൊലപാതകങ്ങൾ. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽവച്ചായിരുന്നു സംഭവം. സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാനാണ് രുദ്രപ്പയും മകളും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്ന് രുദ്രപ്പയെ മർദിക്കുകയായിരുന്നു….

Read More

ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം ‘ദി തേർഡ് മർഡർ’: റിലീസ് പ്രഖ്യാപിച്ചു

ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി തേർഡ് മർഡർ’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ രണ്ടിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2022ൽ പ്രഖ്യാപിച്ച സിനിമയാണ് ദി തേർഡ് മർഡർ. സുനിൽ എബ്രഹാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്,…

Read More

കർണാടക എംഎൽഎയുടെ മരുമകൾ ജോലിക്ക് പോകാതെ 70,000 രൂപയിലധികം ശമ്പളം വാങ്ങി; അന്വേഷണം നേരിടുന്നു

ബെംഗളൂരു: ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകളായ ഡോ. അങ്കിത യരഗൾ ജോലിക്ക് പോകാതെ 70,000 രൂപയിലധികം ശമ്പളം വാങ്ങിയതായി ആരോപണം. സർക്കാർ തലത്തിലുള്ള നമ്മ ക്ലിനിക്ക് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുമ്പോൾ തന്നെ, അവർ ഒരു സ്വകാര്യ കോളേജിൽ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് പഠനം തുടരുകയായിരുന്നു എന്നാണ് അധികൃതരുടെ ആരോപണം. ഇതേ തുടർന്ന് ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഗജാനൻ ബാലെ നടത്തിയ അന്വേഷണത്തിന് ഡോ. യരഗൾ ഹാജരായിരുന്നില്ല. അവരുടെ അസാന്നിധ്യത്തെത്തുടർന്ന്, സെപ്റ്റംബർ 18-ന് രാവിലെ…

Read More

കോഴിക്കോട് കാട്ടുപന്നി ആക്രമണം ; വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ , കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം  വായിച്ചുകൊണ്ടിരുന്ന  എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി കുത്തി പരുക്കേറ്റത്. ഓടിയെത്തി കുത്തി പരുക്കേല്‍പ്പിച്ചത്. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ് അബ്ദുല്‍ ഖാദര്‍ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More