‘അസലാമുഅലൈക്കും, ഇൻഷാ അള്ളാഹ്’ എന്നിവ പറഞ്ഞു; ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് വിമർശനം
കൊൽക്കത്ത: ഹിന്ദു സംഘടനയുടെ പരാതിയിൽ മുസ്ളീം ഐപിഎസ് ഓഫീസറെ പദവിയിൽ നിന്ന് നീക്കിയതായി ആരോപണം. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസും 2021 ബാച്ച് ഐപിഎസ് ഓഫീസറുമായ ബുഷ്റ ബാനുവിനെയാണ് സ്ഥലം മാറ്റിയത്. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുസ്ളീം വാക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥയ്ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയിരുന്നു. സംസ്ഥാന സായുധ പൊലീസ് സേനയുടെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് ചുമതലയാണ് ബുഷ്റയ്ക്ക് പുതിയതായി നൽകിയിരിക്കുന്നത്. ഖരഗ്പൂരിന്റെ…