ക്ഷേത്രത്തിന് മുന്നില്‍ ചെരിപ്പ് കാണാനില്ലേ? രക്ഷയ്ക്ക് ചാറ്റ്ജിപിടിയുണ്ട്
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഗോവ സ്വദേശിയായ യുവാവിന് തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതിനെ തുടർന്ന് എഐ സാങ്കേതികവിദ്യയുടെ സഹായം തേടേണ്ടിവന്ന വ്യത്യസ്തമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ക്ഷേത്രത്തിന് പുറത്തെ വലിയ ചെരിപ്പ് സ്റ്റാൻഡിൽ നൂറുകണക്കിന് ജോടി ചെരിപ്പുകൾക്കിടയിൽ തന്റെ ചെരിപ്പ് എവിടെയാണെന്ന് കണ്ടെത്താനാവാതെ യുവാവ് കുഴങ്ങിയിരുന്നു. ഒടുവിൽ പരമ്പരാഗതമായ തെരച്ചിലുകൾക്ക് പകരം അദ്ദേഹം കൃത്രിമ ബുദ്ധിയായ ചാറ്റ്ജിപിടിയുടെ സഹായം തേടുകയായിരുന്നു. ഷുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്….