മുന്നറിയിപ്പില്ലാതെ വ്യോമസേനയുടെ ഹെലികോപ്ടർ നിലയ്ക്കലിൽ, ഇറങ്ങാതെ വട്ടമിട്ട് പറന്ന് മടങ്ങി
പത്തനംതിട്ട: നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. താഴെ ഇറങ്ങാതെ പത്ത് സെക്കൻഡോളം വട്ടമിട്ട് പറന്ന ശേഷം ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. മുന്നറിയിപ്പില്ലാതെ വന്നതുകൊണ്ട് സ്ഥലത്തെ ഉദ്യോഗസ്ഥർ പരിഭ്രാന്തരാകുകയായിരുന്നു. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തന്നെ തുടർന്നശേഷം തിരികെ പോകുകയായിരുന്നു. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് യാതൊരു വിവരവും…