വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി
കോട്ടയം: ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്‌സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ബന്ധമാ ണെന്നും എക്‌സൈസ് മന്ത്രി എം ലിജു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. എല്‍.ഡി.എഫ് നിരവധി ലൈസന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബാറുകള്‍ വേണ്ടെന്നതാണ് യു.ഡി.എഫ് നയം. മദ്യനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി….