സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു
ബംഗളൂരു: സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തുമകുരു സ്വദേശി ഡ്രൈവർ ഗുരുപ്രസാദ്((35) ബംഗളൂരു ആർ.ആർ. നഗർ സ്വദേശി ക്ലീനർ ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രദുര്‍ഗയിലെ ഹിരിയൂർ താലൂക്കിലെ ഐമംഗലക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. 15 പേർക്ക് പേർക്ക് പരിക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ബസ് നിയന്ത്രണംവിട്ട്…