reporter

സീറ്റിനെച്ചൊല്ലി തർക്കം: വസ്‌ത്രം അഴിച്ച് ബ്ലേഡുകൊണ്ട് ആക്രമിച്ച് യുവതി; ആർപിഎഫ് ഉദ്യോഗസ്ഥയ്‌ക്കും ടിക്കറ്റ് ചെക്കർക്കും പരിക്ക്

മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31)​ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്‌സ്‌പ്രസിൽ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിനോട് പറഞ്ഞത്.   യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും…

Read More

യു.ജി.സി നെറ്റ് പരീക്ഷ : പിശക് സമ്മതിച്ച് എൻ.ടി.എ,​ 3 വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ നടന്ന യു.ജി.സി നെറ്ര് പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷയ്ക്കുള്ള തീയതികളും പ്രഖ്യാപിച്ചു.   നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എൻ.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും…

Read More

റെയിൽവേ സ്റ്റേഷനിലെ വാ​ട്ട​ർ കൂ​ള​റിലും ഇ ​കോ​ളി ബാ​ക്ടീ​രി​യ സാന്നിധ്യം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​ക. അ​പ​ക​ട​കാ​രി​യാ​യ ഇ ​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​താ​യി കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്റെ (സി.​എ.​ജി) റി​പ്പോ​ർ​ട്ട്. വാ​ട്ട​ർ കൂ​ള​റു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളി​ലാ​ണ് ഇ ​കോ​ളി ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ വാ​ഷ്‌​റൂ​മു​ക​ളി​ലും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ ക​ണ്ടെ​ത്തി​യ​താ​യി സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട് ജ​ങ്ഷ​ൻ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ ​കോ​ളി ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദ്, ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്, ഭി​വ​ണ്ടി റോ​ഡ്, ക​ല്യാ​ൺ,…

Read More

ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം

ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് സി, മാധ്യമപ്രവർത്തകൻ ശിവജി നാരായണൻ, നാദബ്രഹ്മം ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡണ്ട് എം.ഡി. സോമശേഖർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ എട്ടുമണിക്ക്…

Read More

രാജീവ് ചന്ദ്രശേഖർ‍ ഫോൺ എടുക്കുന്നില്ല, അവർക്കെന്നെ വേണ്ട ദേവൻ ബി.ജെ.പി വിട്ടു

ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ. കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ പറയുന്നു. പെട്ടെന്നല്ല. അഞ്ചാറു മാസമായി എന്റെയുള്ളിലുള്ള സംഗതിയാണിത്. എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’…

Read More

പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ…

Read More

ജൂഡ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്നു, പ്രഖ്യാപനവുമായി സൂപ്പർതാരം

2018 എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് മോഹൻലാലിന്റെ മകൾ വിസ്മ.യയെ നായികയാക്കി സംവിധാനം ചെയ്ത തുടക്കം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. “അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ ചിത്രത്തിനായി ജൂഡ് ആന്തണി ജോസഫിനൊപ്പം കൈകോർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻതന്നെ നിങ്ങളിലേക്ക് എത്തിക്കും . മോഹൻലാൽ ഫേസ്ബുക്കിൽ…

Read More

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ല: വിശദീകരണവുമായി കിരൺ റിജിജു

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചെങ്കോട്ടയിലെ പ്രസംഗത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തെയും അഖണ്ഡതയെയും ആഭ്യന്തരമായും ബാഹ്യമായും തകർക്കാൻ ശ്രമിക്കുന്ന അരാജക-വിഘടനവാദ ശക്തികളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് റിജിജു വ്യക്തമാക്കി. ആ പരാമർശത്തെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുമായോ പ്രതിപക്ഷ നേതാക്കളുമായോ കൂട്ടിയിണക്കി തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ…

Read More

ബഹ്‌റൈനിലെ റസ്റ്റാറന്റുകളിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കാൻ ആലോചന

മനാമ: ബഹ്‌റൈനിലെ റസ്റ്റാറന്റുകളിൽ ഭക്ഷണ വിഭവങ്ങളുടെ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും പ്രത്യേക ഡയറ്റ് പിന്തുടരുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളിൽ ആരോഗ്യപരമായ അവബോധം വളർത്തുന്നതിനും ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി മികച്ച…

Read More

യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റു: പതിമൂന്ന് വയസുകാരി മരിച്ചു

കൊച്ചി: എറണാകുളത്ത് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റുമോ‌ർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.

Read More