ആദ്യം കഞ്ചാവ്, ഇപ്പോൾ കള്ള്! മദ്യപരിശോധനയിൽ പരാജയപ്പെട്ട സൂറിച്ച്-ഡൽഹി എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് സെപ്റ്റംബർ 6-ന് നടന്ന മദ്യപരിശോധനയിൽ പരാജയപ്പെട്ട എയർ ഇന്ത്യ കോ-പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്-ഡൽഹി വിമാന സർവീസിന് ശേഷം എയർ ഇന്ത്യയുടെ മറ്റൊരു പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം.

ഡൽഹിയിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, മദ്യപിച്ചിട്ടുണ്ടെന്ന് അധികൃതർ സംശയിച്ചതിനെ തുടർന്ന് ഫസ്റ്റ് ഓഫീസറെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് ഇയാളെ ഒരു യാത്രാക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ ഇയാൾ സസ്പെൻഷനിൽ തുടരും. സൂച്ചിച്ചിൽ തന്നെ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ ഫലം വരാനിരിക്കുന്നു.

സുരക്ഷ, നിയമങ്ങൾ, അല്ലെങ്കിൽ കമ്പനി പ്രോട്ടോക്കോളുകൾ എന്നിവയുടെ ഏതൊരു ലംഘനത്തോടും എയർ ഇന്ത്യ കർശനമായ നിലപാടാണ് പുലർത്തുന്നത്. സ്ഥിരീകരിക്കപ്പെട്ട ഏതൊരു വീഴ്ചയും കർശനമായി കൈകാര്യം ചെയ്യുകയും, ചട്ടങ്ങൾക്കും കമ്പനി നയങ്ങൾക്കും അനുസൃതമായി നടപടി സ്വീകരിക്കുകയും ചെയ്യും എന്നും എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ, ആ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് രണ്ട് തവണ നടത്തിയ ഡ്രഗ് ടെസ്റ്റിൽ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം, എയർ ഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും പുതിയ നിർബന്ധിത ഡോപ് ടെസ്റ്റ് എയർ ഇന്ത്യ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *