കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയൊരു സമവായത്തിന് കളമൊരുക്കിക്കൊണ്ട് എന്‍സിപി എസും കോണ്‍ഗ്രസ് എസും ഔദ്യോഗികമായി ലയിച്ചു. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകളില്‍ ഏതെങ്കിലുമൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുപാര്‍ട്ടികളും സംയുക്തമായി അപേക്ഷ നല്‍കിയിട്ടുണ്ട്.
ലയനത്തോടെ ഇന്നുമുതല്‍ തങ്ങള്‍ ഒറ്റ പാര്‍ടിയായി പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.കെ. ശശീന്ദ്രനാണ് സി.എസ്.പി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് പ്രഖ്യാപന പൊതുസമ്മേളനം നടക്കും.
ഭരണഘടനാപരമായ രൂപരേഖകള്‍ തയ്യാറായി വരികയാണെന്നും യുവത്വത്തെ ലക്ഷ്യമിട്ടുള്ള പുതിയ രാഷ്ട്രീയ ദിശാബോധം
കേരളത്തിലെ യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും തികഞ്ഞ പുതുമ പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ ശൈലിയാണ് പുതിയ പാര്‍ട്ടി വിഭാവനം ചെയ്യുന്നത്.