AP Jinan

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപ പരാമ‌ർശം; ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി

കൊച്ചി: അധിക്ഷേപ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഡൽഹി ജന്തർമന്ദറിൽ കോക്രോച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരംചെയ്‌ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിലാണ് മോഹൻദാസ് അറസ്റ്റിലായത്.   അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം, അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റങ്ങളിൽ അകപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മോഹൻദാസിന്റെ…

Read More

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള ബലപ്രയോഗം തെറ്റ്- രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് നേരെ ബലംപ്രയോഗിക്കുന്നത് തെറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് പൂർണ അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. വിഷയത്തിൽ ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്. ചർച്ചകളിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.   നേരത്തെ ജാർഖണ്ഡ്…

Read More

അതിഥി തൊഴിലാളി ക്യാമ്പിൽ ആക്രമണം,ഭീതിയോടെ നിവാസികൾ

ഏറ്റുമാനൂർ ∙ രാത്രിയിലെ ആക്രമണത്തെപ്പറ്റി ഇന്നലെ പൊലീസിനോടു വിവരിക്കുമ്പോഴും സദ്ദാം ഹുസൈൻ എന്ന തൊഴിലാളിയുടെ മുഖത്ത് ഭീതി. ‘ഗേറ്റിനോടു ചേർന്ന് ക്യാംപ് വളപ്പിൽ നിന്ന് ഫോൺ വിളിക്കുകയായിരുന്ന അക്തർ അലിയുടെ നിലവിളി കേട്ടാണ് എല്ലാവരും തിരിഞ്ഞുനോക്കുന്നത്. അക്തറിനെ കഴുത്തിൽ വടിവാൾ ചേർത്തുവച്ച് ക്യാംപിനുള്ളിലേക്ക് ഒരാൾ കൊണ്ടുവരുന്നു. ഈ സമയം അലറിക്കൊണ്ട്, ഉയർത്തിപ്പിടിച്ച മാരകായുധങ്ങളുമായി 7 പേർ ഇരച്ചുകയറി. മുന്നിൽനിന്നവർക്കുനേരെ തലങ്ങും വിലങ്ങും വടിവാൾ വീശി. വാതിലുകളിൽ ആഞ്ഞുചവിട്ടി. തൊഴിലാളികൾ ചിതറിയോടി. ആരും പുറത്തേക്കു പോകാതിരിക്കാൻ വാതിലിനു മുന്നിലും…

Read More

സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തി, ലഹരി നൽകി നടിയെ പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

മുബൈ∙ നടിയെ പീഡിപ്പിച്ച കേസിൽ സംവിധാനയകൻ ഷക്കീൽ നൂറാനി (73) അറസ്റ്റിൽ. സിനിമയെ പറ്റി ചർച്ച ചെയ്യാനെന്നു പറഞ്ഞു സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. നൂറാനിയെ കോടതിയിൽ ഹാജരാക്കി. ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നൂറാനിയായിരുന്നു. 2016 ൽ ലോഖണ്ഡ്വാലയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും…

Read More

ശിവകുമാർ നേരത്തേ ഒറ്റയ്ക്ക് ഇനി അഞ്ചുപേരിലായി ജീവിക്കും

തിരുവനന്തപുരം ∙ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ (54) അവയവങ്ങൾ 5 പേർക്ക് പുതുജീവനേകും. നെയ്‌വേലി സ്വദേശി സി.ശിവകുമാറിന്റെ വൃക്കകളും കരളും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. കുടുംബത്തോട് മന്ത്രി കെ.മുരളീധരൻ ആദരം അറിയിച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് മാറ്റിവച്ചത്. 2 നേത്ര പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്തൽമോളജിയിൽ ചികിത്സയിലുള്ള രോഗികൾക്കും നൽകി. കേബിൾ…

Read More

ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നത് അർജുൻ ആയങ്കിയെ അകത്താക്കാൻ

കണ്ണൂർ ∙ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നുപ്രവർത്തിച്ചത് മറ്റൊരു ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ അകത്താക്കാൻ. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയാമെന്നു കരുതിയ അർജുൻ ആയങ്കിയുടെയും മറ്റു ഗുണ്ടകളുടെയും എല്ലാ പ്രതീക്ഷയും തകർക്കുന്നതായിരുന്നു കണ്ണൂർ സക്വാഡിന്റെ പഴുതടച്ച അന്വേഷണം. കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്, സിറ്റി പൊലീസ് കമ്മിഷണർ വി.വിജയഭരത് റെഡ്ഡി, റൂറൽ എസ്പി ഉമേഷ് ഗോയൽ, കണ്ണൂർ എസിപി എം.പി.ആസാദ് എന്നിവർ നേതൃത്വം നൽകിയ കണ്ണൂർ സ്ക്വാഡ് അന്വേഷണമികവിന്റെ മറ്റൊരു…

Read More

ഡ്രാഗണെ വീഴ്ത്താൻ ഡ്രോൺ വ്യൂഹം: ചൈനയ്ക്കെതിരെ തയ്‌വാന്റെ പടനീക്കം

ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ ഉപയോഗം അതിവേഗം കൂട്ടുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളില്ലാ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന പങ്ക് പാഠമായാണ് ഈ നടപടി. ആക്രമണത്തിനെത്തുന്ന സേനയെ നിരീക്ഷിക്കാനും പിന്തുടരാനും ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്താനും വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ആക്രമണ സേനയെ എത്രയും പെട്ടെന്ന് കണ്ടെത്തുക, അവയുടെ നീക്കങ്ങൾ പിന്തുടരുക, തയ്‌വാനിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനു മുൻപ് മുന്നേറ്റം തടസ്സപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തയ്‌വാൻ സൈന്യം അവരുടെ സൈനികാഭ്യാസങ്ങളിൽ ഡ്രോണുകളെ കൂടുതൽ…

Read More

അറസ്റ്റിലായ ടി.ജി.മോഹൻദാസിനെ 11 മണിയോടെ കോടതിയിലെത്തിക്കും

തിരുവനന്തപുരം∙ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിൽ ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 11 മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മോഹൻദാസിനെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നു പിടികൂടിയത്. തിരുവനന്തപുരം സൈബർ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. മോഹൻദാസിന്റെ വീട്ടിൽനിന്നു ബന്ധപ്പെട്ട രേഖകളും കംപ്യൂട്ടറുകളും പരിശോധിച്ച സംഘം രണ്ടര മണിക്കൂറിനുശേഷമാണ് അദ്ദേഹവുമായി പുറത്തിറങ്ങിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞു ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. പുലർച്ചെ…

Read More

വന്ദേമാതരത്തെ ആദരിക്കാത്തവർ രാജ്യത്ത് വേണ്ട: യോഗി ആദിത്യനാഥ്

ലക്നൗ∙ ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി നടത്തുന്ന തിരംഗാ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു യോഗി. കേന്ദ്രം നടപ്പാക്കുന്ന ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര ആരംഭിച്ചത്. ദേശീയഗാനത്തെയും വന്ദേമാതരത്തെയും അനാദരിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ബ്രിട്ടിഷ് ഭരണത്തിനെതിരെ 1925 ൽ നടന്ന കകോരി ട്രെയിൻ തടയൽ സംഭവത്തിന്റെ 101–ാം…

Read More