ഹാരിസൺ ഓഫീസ് ഡിവൈഎഫ്ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു

തൃശ്ശൂർ പാലപ്പിള്ളി കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചർ മഞ്ജുഷ (41) ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന് ഡിവൈഎഫ് ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു. പ്രദേശത്ത് ശക്തമായ തൊഴിലാളി പ്രതിഷേധവും ജനരോഷവും ഉണ്ടായിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന മഞ്ജുഷയെ എസ്റ്റേറ്റ് അധികൃതർ ക്രൂരമായി പീഡിപ്പിച്ചതായും, വന്യമൃഗശല്യമുള്ള ഉൾക്കാടുകളിൽ തനിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചതായും ആരോപണമുണ്ട്. ഫാക്ടറിക്ക് സമീപമുള്ള ഒരു ഇലക്ട്രിക് ടവറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്: മരണത്തിന് കാരണം എസ്റ്റേറ്റ് ഓഫീസിലെ മൂന്ന് മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംസ്ഥാന പോലീസ് മേധാവിക്കും കൊച്ചിയിലെ ഹാരിസൺ മാനേജർക്കും എഴുതിയ കത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.ഇതേ തുട‌ർന്ന് നടന്നുവന്നിരുന്ന പ്രക്ഷോഭത്തെ തുട‌ർന്നാണ് ഇന്ന് രാവിലെ പ്രവർ‌ത്തകർ ഓഫീസ് അടിച്ചു തക‌ർത്തത്.

Leave a Reply

Your email address will not be published. Required fields are marked *