ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രചോദനമാകും; അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
കണ്ണൂർ: തലശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടയാൾക്ക് ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തിയതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. …