ഹരിപ്പാട്ടെ ക്രൂര കൊലപാതകം; 13കാരി ക്വട്ടേഷൻ നൽകിയത് ഐ ഫോണും ബൈക്കും വാങ്ങാൻ
ഹരിപ്പാട്: കരുവാറ്റയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ ഒമ്പതാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. സംഭവത്തിൽ ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. 13കാരിയടക്കമുള്ള കൗമാരസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മറ്റ് മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്….