അന്ന് മെസി,​ ഇപ്പോൾ എർലിംഗ് ഹാലാൻഡ് ; ലഹരിമരുന്ന് പായ്ക്കറ്റുകളുമായി യുവതി പിടിയിൽ

കൊളംബിയ : കൊളംബിയൻ അതിർത്തിക്ക് സമീപം ട്രക്കിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. ഇക്വഡോർ പൊലീസ് നടത്തിയ ലഹരിവേട്ടയിലാണ് കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത്. 2026 ഫുട്ബാൾ ലോകകപ്പിൽ നോർവെയുടെ സെൻസേഷണൽ താരമായിരുന്ന എർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ പതിപ്പിച്ച പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയൻ സ്വദേശിയായ മരിയ ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുമെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിൽ പ്രത്യേകമായി മാറ്റം…

Read More

വിധി പാലിച്ചില്ല ,ചിട്ടി കമ്പനി ചെയർമാന് വാറണ്ട്

തൃശൂർ :വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കറീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. കുറി കളിലെ ബോണസ് തുക നൽകാതിരുന്നതിനെത്തുടന്ന് സോജു ഫയൽ ചെയ്ത ഹർജിയിൽ 1,50,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും…

Read More

എറണാകുളത്ത് ഇരുപത്തിനാല് കാരിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: വടക്കൻ പരവൂരിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശി സുരമ്യ എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്നുരാവിലെ പത്തുമണിയോടെ ഷിബിന്റെ വീട്ടിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ ആറുവർഷത്തിലേറെയായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും സുരമ്യ ഇവിടേയ്ക്ക് വരാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെയും ഇവിടെയെത്തിയത്. ഇരുവരും അകത്തെ മുറിയിലിരുന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ഷിബിൻ സുരമ്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സമയം ഷിബിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ എന്താണ്…

Read More

മദ്യപാനത്തിനിടെ ‘വരത്തൻ’ എന്നുവിളിച്ചു, 30കാരനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കര മൂഴിക്കോടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽ കുമാറിനെ (41) പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ആറുമണിക്കും രാത്രി 11.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുനിൽ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. ആദർശും സുനിൽകുമാറും ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. സുനിൽ കുമാർ മറ്റൊരു സ്ഥലത്തുനിന്ന് ഇവിടെയെത്തി താമസിച്ചുവരികയായിരുന്നു. സുനിൽ കുമാറിനെ ‘വരത്തൻ’ എന്ന് ആദർശ്…

Read More

ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടാൻ നീക്കംനടത്തിയ യുവതി അറസ്റ്റിൽ. ഭർത്താവിനെ ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി ബാറ്റ് കൊണ്ട് മർദിച്ച് കൊലപ്പെടുത്താനായിരുന്നു യുവതിയുടെ ശ്രമം. മഹാരാഷ്‌ട്രയിലെ ബർമതിയിൽ താമസിക്കുന്ന ഷർമിള പ്രവീൺ ജഗപ്‌ത് (38) ആണ് അറസ്റ്റിലായത്. ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു യുവതിയുടെ നീക്കമെന്ന് പൊലീസ് പറയുന്നു.   ജൂലായ് 30നാണ് യുവതി ഭർത്താവിനെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ പ്രവീൺ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിന്…

Read More

സിബിഐ ഓഫീസർ ചമ‍ഞ്ഞ് വയോധികനിൽ നിന്ന് പത്തുകോടി രൂപ തട്ടിയെടുത്തു; റീൽസ് താരം അറസ്റ്റിൽ

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.   2026 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിലകപ്പെട്ടിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. നിയമ നടപടികൾ ഒഴിവാക്കാനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74…

Read More

വാടകവീട് ഇടിച്ചുതകർത്ത സംഭവം; പിന്നിൽ വൻ ആസൂത്രണമെന്ന് എഫ്‌ഐആർ

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റാൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്‌ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി ജെസിബി കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ…

Read More

കിടപ്പുരോഗിയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം കവർച്ച: മൂന്നുപേർ പിടിയിൽ

കല്ലമ്പലം: നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പിടിയിലായി. കല്ലമ്പലം അശ്വതി ഭവനിൽ ‘വാള ബിജു” എന്ന ബിജു,കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ ‘മാത്തു”എന്ന മനീഷ്,പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്‌തത്. നാവായിക്കുളം ചിറ്റായിക്കോട്ട് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. അരയ്ക്കുതാഴെ തളർന്ന് കഴിഞ്ഞ ഒരുവർഷമായി കിടപ്പിലായ അനിൽകുമാറിനെയാണ് (58) പ്രതികൾ ആക്രമിച്ചത്. പ്രതികൾ അനിൽകുമാറിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് വാളുകൊണ്ട് കാലിൽ വെട്ടി…

Read More

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രാസലഹരിയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ (30), കൊടങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 41 ഗ്രാം എം.ഡി.എം.എ. പിടികൂടി. ഇന്നലെ ഉച്ചയ്ക്ക്‌ശേഷമാണ് സംഭവം. ബംഗളൂരൂവിൽ നിന്ന് കാറിൽ വരുകയായിരുന്നു ഇവരെ സുൽത്താൻ ബത്തേരി പൊലീസും ജില്ലാലഹരി വിരുദ്ധസ്‌ക്വാഡും ചേർന്ന് പരിശോധിച്ചപ്പോളാണ് എം.ഡി.എം.എ. റസീലിന്റെ പാൻസിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തത്. ഇത് വലിക്കാൻ ഉപോയഗിക്കുന്ന…

Read More

മാല പൊട്ടിച്ച് കടക്കാൻ ശ്രമം; സ്‌കൂട്ടറിന് പിന്നിൽ തൂങ്ങിക്കിടന്ന് യുവതി, കള്ളനെ പിടികൂടിയത് സാഹസികമായി

ആലപ്പുഴ: മാല മോഷ്‌ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി യുവതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ കൃഷ്‌ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്‌ടാവ് ജീവനക്കാരിയായ രജനിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ ഓടിയ രജനി സ്‌കൂട്ടറിന്റെ പിന്നിൽ പിടിച്ചുനിർത്തി കള്ളനെ പിടികൂടുകയായിരുന്നു. ഭരണിക്കാവ് സ്വദേശി നെൽസണാണ് പിടിയിലായത്.   ആർആർ ബിൽഡിംഗ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പ്ലാൻ വരയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംശയം…

Read More