എംഎൽഎ ആശുപത്രിയിൽ, അടിയന്തര ചികിത്സയ്ക്ക് പണം വേണം; തട്ടിപ്പ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജു ആശുപത്രിയിലാണെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും പറഞ്ഞ് ചിലരിൽനിന്ന് ഇവർ പണം വാങ്ങിയതായും പോലീസ് കണ്ടെത്തി. എംഎൽഎയുടെ പേര്…