96 ശതമാനം ചൂരമീനിലും വിരകൾ; മത്സ്യപ്രിയർ കരുതിയിരിക്കൂ, കുടലിനെപ്പോലും നശിപ്പിച്ചേക്കാം

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ. ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകൾ ഉണ്ടെങ്കിലും ഇവയിൽ പോഷകസമൃദ്ധമായ ഒന്നാണ് ചൂര (tuna). കേരളത്തിൽ തന്നെ പ്രാദേശികമായി ചൂരയ്‌ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്‌മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളിൽ…

Read More

ഗ്രാമീണമേഖലയിലും എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസമാക്കി

ന്യൂഡല്‍ഹി: ഗ്രാമീണമേഖലകളില്‍ എല്‍.പി.ജി. സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസത്തില്‍നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, യു.എസ്-ഇറാന്‍ യുദ്ധത്തേത്തുടര്‍ന്ന്, നഗരമേഖലകളില്‍ എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസവും ഗ്രാമീണമേഖലകളില്‍ 45 ദിവസവുമാക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ, ഇക്കാര്യത്തില്‍ ഗ്രാമ-നഗരവ്യത്യാസമില്ലാതായി. എല്‍.പി.ജി. വിതരണകാര്യത്തില്‍ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മാറ്റം അടിയന്തരമായി നടപ്പാക്കാന്‍ എണ്ണ വിതരണക്കമ്പനികള്‍ക്കു നല്‍കിയ…

Read More

കേരളത്തിലും പുറത്തും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മീൻ കിട്ടാനില്ല

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഉൾനാടൻ മത്സ്യബന്ധന മേഖല കടുത്ത വറുതിയുടെ പിടിയിലേക്ക്. കായലിൽ പരമ്പരാഗതമായി കണ്ടുവന്നിരുന്ന മത്സ്യങ്ങൾ അന്യംനിന്നു പോകുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ വലിയ ആശങ്കയിലാക്കുന്നു. കരിമീൻ, കൊലാൻ, പ്രാച്ചി, കണമ്പ്, പൂമീൻ തുടങ്ങിയ പ്രമുഖ മത്സ്യഇനങ്ങളാണ് കായലിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. കിട്ടാക്കനിയായി കരിമീൻ മുൻകാലങ്ങളിൽ പരമ്പരാഗത മത്സ്യങ്ങളുടെ അക്ഷയഖനിയായിരുന്ന പള്ളിക്കലാറ്റിലും കൊതിമുക്ക് വട്ടക്കായലിലും ഇന്ന് കരിമീൻ ലഭ്യത ഗണ്യമായി കുറഞ്ഞു. തുലാവർഷം കഴിയുമ്പോൾ വട്ടക്കായലിന് തെക്കുവശത്ത് ചവറ ഭാഗത്തേക്ക് തിരിയുന്നിടത്ത് കരിമീൻ ചാകര പതിവായിരുന്നു. എന്നാൽ, കായൽ…

Read More

അട്ടപ്പാടി കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊന്നത് പുഴയിൽ വച്ചെന്ന് സൂചന, കൊലപ്പെടുത്തിയത് അതിക്രൂരമായി

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചനകളും പൊലീസിന് ലഭിച്ചു. താമസസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇവരുടെ പങ്കാളിയും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്. ഇവർ…

Read More

ചോക്ലേറ്റ് നൽകി കുട്ടിയെ തട്ടിക്കൊണ്ടുപോയി,ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ് ∙ തെലങ്കാനയിലെ നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽനിന്നും രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ. ശനിയാഴ്ച രാവിലെയാണ് അമ്മയ്ക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയിൽനിന്നും കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് സ്ത്രീ കടത്തിക്കൊണ്ടു പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ  കുട്ടിയെ കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സെപ്റ്റംബർ 5 ന് രാവിലെ 10.30 ഓടെ മൂത്ത സഹോദരനൊപ്പം രണ്ടരവയസ്സുകാരൻ ആശുപത്രിയുടെ ഇടനാഴിയിൽ നിന്നപ്പോഴാണ് അജ്ഞാതയായ യുവതി എത്തിയത്. തുടർന്ന് കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിക്കുകയും ഒപ്പം വരാൻ…

Read More

ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ

മുംബൈ ∙ ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടകളിൽ ഒരാളായ വീര മരിച്ചത്. അശ്വിനിയുടെ ഭർത്താവ് മനോഹർ പോൾ, മനോഹറിന്റെ പിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്. കൂടുതൽ സ്ത്രീധനം…

Read More

സ്ത്രീകൾ കണ്ണിൽപ്പെട്ടാലും ദോഷം’: ഹൈന്ദവ സംഘടനയുടെ സന്ദർശനം, വനിത ജീവനക്കാരെ ഒഴിപ്പിച്ചു

പാരിസ്∙ ഹൈന്ദവ സംഘടനാ ജീവനക്കാരുടെ സന്ദർശനത്തെ തുടർന്ന് വനിതാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ഐഫിൽ ടവർ സന്ദർശിക്കാനായി എത്തിയത്. വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഘം എത്തിയത്….

Read More

എൻജിൻ ഓയിൽ പെട്ടെന്ന് കുറഞ്ഞു,​ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ തിരിച്ചിറക്കി;​ അടിയന്തര ലാൻഡിംഗ് 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ

കൊച്ചി: എൻജിൻ ഓയിൽ ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി. കഴിഞ്ഞ ഓഗ്സ്റ്റ് 31നാണ് സംഭവം നടന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ഇത്തരത്തിൽ ആശങ്കാജനകമായ സംഭവം ഉണ്ടായപ്പോൾ വിമാനം ഉടൻ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോളാണ് പാലിച്ചെതന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അധികൃത‍ർ വ്യക്തമാക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം കഴി‌ഞ്ഞ് വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാമത്തെ…

Read More

പവൻ വില ഒരു ലക്ഷത്തിൽ താഴുമോ? വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം തിരിച്ചെത്തിച്ച് ഇന്ത്യ,​ കാരണം

കൊച്ചി: വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്. 2026 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണം 880.52 ടണ്ണാണ്. ഇതിൽ 312.32 ടൺ സ്വർണം കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിന് പിന്തുണയായി ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്നു. 367.73 ടൺ സ്വർണം റിസർവ് ബാങ്ക് ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി ഇന്ത്യയിൽ തന്നെയുണ്ട്. മൊത്തം 680.05 ടൺ ഇന്ത്യയിലാണുള്ളത്….

Read More

മഴ കനിയുന്നില്ല, സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രത്യേക നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്ന് (07/09/2026) മുതൽ ഒമ്പതാം തീയതി (09/09/2026) വരെ മൂന്ന് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷം ഈ മാസം കൂടി ലഭിക്കേണ്ടതാണെങ്കിലും മഴ മാറി നിൽക്കുകയാണ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്നെങ്കിലും ചൂടിന് ആശ്വാസമാകുന്നില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടില്ല….

Read More