സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി; ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു ഇനി ഇതാണ്

ചെന്നൈ∙ ടിവികെ നേതൃത്വം നൽകുന്ന മുന്നണിയുടെ പേരു തീരുമാനിച്ചു. സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി (വെട്രി) അലയൻസ് എന്നാണ് പേര്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), എംഡിഎംകെ എന്നീ പാർട്ടികളാണ് മുന്നണിയിലുള്ളത്. ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിന് ശേഷമാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ വിജയ്‌യും പുതുച്ചേരിയിയിൽ കോൺഗ്രസ് നേതാവ് മാണിക്കം ടഗോറുമാകും മുന്നണിയെ നയിക്കുക.ഇടതു പാർട്ടികൾ യോഗത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിപിഎമ്മും സിപിഐയും യോഗം ബഹിഷ്കരിച്ചു. ഇത്…

Read More

ഇറാൻ യുദ്ധം: അമേരിക്കൻ സേനക്ക് കനത്ത നഷ്ടം

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസ് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 820 ആയി. യുദ്ധത്തിനിടെ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ മേഖലയിൽ സൈനിക ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായിട്ടുണ്ട്. സെപ്റ്റംബർ 8ന് ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും ജോർഡൻ പ്രതിരോധ…

Read More

സൗദിക്കുനേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലെ ഊർജ ഉൽപാദക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ അലപിച്ച് ഇന്ത്യ. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷ ദുർബലപ്പെടുത്തുമെന്നും ബാബുൽ മന്ദബ് കടലിടുക്കിലെ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ‘പരമാധികാര രാജ്യമായ സൗദിക്കുനേരെയുള്ള, പ്രത്യേകിച്ച് സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുന്നു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും ബാബുൽ മന്ദബ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്തത്…

Read More

ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ ബുൾഡോസർ നടപടിയുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ കഴിഞ്ഞ ദിവസമുണ്ടായ ഞെട്ടിക്കുന്ന പി.ജി കെട്ടിട തകർച്ചയിൽ ഏഴുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നഗരത്തിൽ കർശന നടപടികളുമായി സർക്കാർ രംഗത്ത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പി.ജികൾക്കുമെതിരെ ബുൾഡോസർ രാജ് നടപ്പിലാക്കാൻ മ്യൂസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയോട് (എം.സി.ഡി) മുഖ്യമന്ത്രി രേഖ ഗുപ്ത കർശന നിർദേശം നൽകി. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ഓഫീസുകളിൽ നിന്ന് പുറത്തിറങ്ങി നേരിട്ട് പരിശോധനകൾ നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബർ 6നാണ്…

Read More

സി.ജെ.പി പ്രതിഷേധത്തിൽ നോയിഡ വിദ്യാർഥിക്ക് നോട്ടീസ് നൽകിയ സംഭവം, രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സി.ജെ.പിപ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ് അയച്ച സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കടുത്ത അമർഷം രേഖപ്പെടുത്തി. ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ്, ഒരു മജിസ്‌ട്രേറ്റിന് ഇതിന് എങ്ങനെ ധൈര്യം വന്നു എന്ന് രൂക്ഷമായി ചോദിച്ചു. വിദ്യാർഥികൾക്കെതിരെ യാതൊരുവിധ കർശന നടപടികളും പാടില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതാണെന്നും ആ ഉത്തരവ് ലംഘിക്കാൻ ഏതെങ്കിലും മജിസ്‌ട്രേറ്റിന് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗതം ബുദ്ധ യൂണിവേഴ്സിറ്റിയിലെ ഒരു രണ്ടാം…

Read More

വീടിന് മുന്നിലെ മദ്യപാനം ചോദ്യംചെയ്തു; ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: വീടിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. ചോങ്തം വിക്രം സിംഗ് (54) ആണ് മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…

Read More

മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്‌തു; വ്യാപാരിയെ മർദിച്ചുകൊന്നു

കാൺപൂർ: മാർക്കറ്റിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോ‌ദ്യം ചെയ്‌ത വ്യാപാരിയെ നാലംഗസംഘം മർദിച്ചുകൊന്നു. അമിത് ഗുപ്‌തയെന്ന ഓട്ടോ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അമിത് ഗുപ്‌ത മരണപ്പെട്ടത്.   മാർക്കറ്റിന് സമീപം നാലംഗ സംഘം മൂത്രമൊഴിക്കുന്നതുകണ്ട യുവാവ് അവരെ ചോദ്യം ചെയ്‌തു. പരിസരത്ത് വീടുകളുള്ളതിനാൽ അവിടെ മൂത്രമൊഴിക്കുന്നത് ശരിയല്ലെന്ന് അയാൾ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം നടുറോഡിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.   തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഗുപ്‌ത നിമിഷങ്ങൾക്കകം ബോധരഹിതനായി…

Read More

‘കേരളത്തിൽ മോഹൻലാലിനെക്കാൾ ആരാധകർ വിജയ്ക്കുണ്ട്, സിനിമ വരുമ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരെ മാറ്റിവയ്ക്കും’

തിരുവനന്തപുരം: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) കേരളം ഉൾപ്പെടെയുള്ള മറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടിവികെ സാന്നിദ്ധ്യം അറിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്. ‘കേരളത്തിലേക്ക് വരുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പേര് മാറ്റില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടിവികെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്നാട്ടിൽ…

Read More

ഹിമാലയമെന്ന ‘ടൈം ബോംബ്’; മഞ്ഞുരുകുന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് മഹാദുരന്തം?

ന്യൂഡൽഹി: ഹിമാലയം വെറും മഞ്ഞുമൂടിയ പർവതനിരകളല്ല. കോടിക്കണക്കിന് മനുഷ്യരുടെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും വൈദ്യുതിയുടെയും നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിയുടെ വലിയ ജലസംഭരണിയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ മേഖലയുടെ സ്വാഭാവിക ഘടനയെ അതിവേഗം മാറ്റുകയാണ്. ഹിമാനികൾ ഉരുകുന്നു, മഞ്ഞുപാളികൾ പിൻവാങ്ങുന്നു, ഹിമാനി തടാകങ്ങൾ വലുതാകുന്നു. ഇതോടെ ഒരു വലിയ ദുരന്തസാധ്യതയാണ് രൂപപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും വടക്കേയറ്റമായ ആർട്ടിക് സമുദ്ര മേഖലയായ ഉത്തരധ്രുവമായും അന്റാർട്ടിക്കയെ ദക്ഷിണധ്രുവമായും കണക്കാക്കുമ്പോൾ ഹിമാലയത്തെ മൂന്നാം ധ്രുവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും പുറത്തുള്ള…

Read More

ചൂടിന് ആശ്വാസം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10/09/2026 : ആലപ്പുഴ, എറണാകുളം 11/09/2026:…

Read More