ഇന്ത്യക്കാർക്ക് എൽപിജി വേണ്ടേ? ഉപഭോഗം കുത്തനെ കുറയുന്നു, കുടുംബങ്ങൾക്ക് താൽപര്യം പകരക്കാരനോട്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എൽപിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടർ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകൾ അടക്കമുള്ളവർ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യങ്ങൾക്കിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയുടെ എൽപിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ…

Read More

നേപ്പാളിൽ തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി

കാഠ്മണ്ഡു: പ്രത്യാശയുടെ പുത്തൻ വെളിച്ചം വീശുന്ന വാർത്തയാണ് നേപ്പാളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയത്തെ തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അടഞ്ഞുപോയ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത മിന്നൽ പ്രളയം ഉണ്ടായി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടുത്തൽ നടന്നിരിക്കുന്നത്. ഇത് തുരങ്കത്തിനുള്ളിൽ മറ്റ് ചിലർ കൂടി ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടാകാം എന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിൽ നിന്ന് ചെളിയിൽ മൂടിയ തൊഴിലാളികളെ…

Read More

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ ഒരു വിവാഹ ആഘോഷത്തിന് നേരെ നടന്ന മാരകമായ വ്യോമാക്രമണത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് അന്വേഷണം ആരംഭിച്ചു. ഈ സ്ഫോടനം അമേരിക്കൻ നിർമ്മിത ആയുധം നേരിട്ട് പതിച്ചതുമൂലമാണ് ഉണ്ടായതെന്ന് ആയുധ വിദഗ്ധർ വ്യക്തമാക്കിയതിനെ തുടർന്നാണ് ഈ നടപടി.175-ൽ അധികം കുട്ടികളും അധ്യാപകരും കൊല്ലപ്പെടാൻ ഇടയാക്കിയ പ്രൈമറി സ്കൂൾ മിസൈൽ ആക്രമണം നടന്ന് ഏകദേശം ആറ് മാസത്തിന് ശേഷമാണ് ഈ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വാഷിംഗ്ടൺ അന്വേഷിച്ചുവരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കി….

Read More

നേപ്പാൾ പ്രളയം: മരണം 1,292 ആയി

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1,292 ആയി. 4,200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 583 വിദേശികളുമുണ്ട്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയതായി കരുതുന്ന 900 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയ 163 ഇന്ത്യക്കാരെ രക്ഷപെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈലാസ മാനസ സരോവർ തീർത്ഥാടനത്തിനു പോയി നേപ്പാൾ-ചൈന അതിർത്തിയിൽ കുടുങ്ങിയ 151 പേരെയും തിരികെയെത്തിച്ചു. അതേസമയം, ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായ ഇഷ…

Read More

മെസിയുടെ പേരിലെ 200 കോടിയുടെ തട്ടിപ്പിൽ മുൻമന്ത്രി വി.അബ്ദുൾ റഹ്മാനും

തിരുവനന്തപുരം: ഇതിഹാസ താരം മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനും പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലനും അന്വേഷണ പരിധിയിലുണ്ട്.എ.ഡി.ജി.പി പി.വിജയൻ തലവനായി എസ്.ഐ.ടി രൂപീകരിച്ചു. ഐ.ജി സതീഷ്‌ബിനോയ്, രണ്ട് എസ്.പിമാർ, 4 ഡിവൈ.എസ്.പിമാർ എന്നിവർ സംഘത്തിലുണ്ട്. കൂടുതൽ പേരെ ഉൾപ്പെടുത്തും. 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് സത്യപാലനാണ്. ഇരുവരും സ്പോൺസറും പ്രതികളായേക്കും.കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഉടൻ എഫ്.ഐ.ആർ രജിസ്റ്റർചെയ്യും….

Read More

ഐഎസ്‌ആർഒ, ഇ ഒ എസ് 05 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05 വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ഐഎസ്‌ആർഒ. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് പുലർച്ച് 2.55നുതന്നെ വിക്ഷേപണം നടന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയിസ് സെന്ററിലെ രണ്ടാമത് ലോഞ്ച് പാടിൽനിന്നാണ് ഐഎസ്‌ആഒയുടെ വിജയദൗത്യം ഉണ്ടായത്. സാധാരണ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിക്കുമുകളിൽ 100 കിലോമീറ്റർ മാത്രം ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ് പതിവ് എന്നാൽ ഇഒഎസ് 05ന്റെ ഭ്രമണപഥം 36000കിലോമീറ്റർ ഉയരത്തിലാണ്.   ജി.എസ്.എൽ.വി. മാർക്ക് 2എഫ് 17റോക്കറ്റ് ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന…

Read More

മത്സ്യം ജലമില്ലാതെ ഇനി ജീവനോടെയിരിക്കും

കൊച്ചി: മത്സ്യവും ചെമ്മീനും ഉള്‍പ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചു. കൊച്ചിയിലെ ഐ.സി.എ.ആര്‍.സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിക്ക്‌ ഈ സാങ്കേതികവിദ്യയ്‌ക്കുള്ള ഇന്ത്യന്‍ പേറ്റന്റ്‌ ലഭിച്ചു. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്‌ഥിരവും പരിസ്‌ഥിതി സൗഹൃദവുമായ സംവിധാനമാണു പുതിയ സാങ്കേതികവിദ്യ. നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദ്ദവും താഴ്‌ന്ന താപനിലയും ഉപയോഗിച്ചാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഇന്‍സുലേറ്റഡ്‌ കണ്ടെയ്‌നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ…

Read More

പിഎം ശ്രീ നടപ്പാക്കരുത്’; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. പിഎം ശ്രീയെ എതിര്‍ത്ത് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രം​ഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ…

Read More

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി

ഭുവനേശ്വർ: ഒഡിഷയിലെ ധെങ്കനാൽ ജില്ലയിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, കാണാതായ 29 കാരനായ മകനാണെന്ന് തെറ്റിദ്ധരിച്ച് ഒരു കുടുംബം കടുത്ത അഴുകിയ നിലയിലുള്ള ഒരു മൃതദേഹം സംസ്കരിച്ചു. അവർ അന്തിമകർമ്മങ്ങൾ നടത്തുകയും, പരമ്പരാഗതമായ ശുദ്ധിക്രിയ ചടങ്ങുകൾ പൂർത്തിയാക്കുകയും, ആചാരപരമായ ദുഃഖാചരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴേക്കും അത് സംഭവിച്ചു; മരിച്ചുവെന്ന് കുടുംബം കരുതിയ ആ മനുഷ്യൻ ജീവനോടെ വീട്ടിൽ തിരിച്ചെത്തി! സനാതൻ നായിക് എന്ന് തിരിച്ചറിഞ്ഞ ഈ വ്യക്തി, ജൂലൈ 27-ന്…

Read More

ബെംഗളൂരുവിൽ അമ്മ ഇരട്ട കുട്ടികളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാൽപതുകാരിയായ അമ്മ അറസ്റ്റിൽ. പ്രസവത്തിനുശേഷം കുട്ടികളുടെ അമ്മയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതായും ഇത് അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായതായും റിപ്പോർട്ടുകളുണ്ട്. വജ്രഹള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉമാ ദേവി, ഭർത്താവ് രാമലിംഗപ്പ, ഇരട്ടക്കുട്ടികൾ, ഉമാ ദേവിയുടെ ഭർത്താവിന്റെ അമ്മ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ രാമലിംഗപ്പയാണ് അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ്. ഇയാൾ നൽകിയ പരാതിപ്രകാരം, 2002-ലാണ് ഉമാ ദേവിയുമായുള്ള വിവാഹം…

Read More