മാനവീയം വീധിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം,​ തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം നഗരത്തിലെ മാനവീയം വീധിയിലാണ് സംഭവം. എസ്എപി ക്യാമ്പിലെ സിപിഒ ആയ ശ്രീജിത്തിനാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ തലയ്‌ക്ക് ആറ് സ്റ്റിച്ചുകളിടേണ്ടിവന്നു. ആര്യനാട് സ്വദേശി അഖിൽ കൃഷ്‌ണദേവ് ആണ് ശ്രീജിത്തിനെ ആക്രമിച്ചത്. രാത്രി 10 മണിക്ക് ഓണം വാരാഘോഷം സമാപിച്ചതോടെ മ്യുസിയത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം പൊലീസാണ്…

Read More

ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യസമയത്ത് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ യാത്രക്കാർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന മറുപടി. ‘നിങ്ങൾ ബുക്ക് ചെയ്ത ബസ് സർവീസ് തന്നെയില്ല’ എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഇന്നലെ രാത്രി 15ഓളം യാത്രക്കാർ കുടുങ്ങി. രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ബസിൽ കയറിയപ്പോഴാണ് തങ്ങളുടെ സീറ്റുകളിൽ മറ്റ് യാത്രക്കാർ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്….

Read More

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരടക്കം അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായിയുടെ വിമർശനം. ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് ഒരു വിഭാഗം ആളുകൾ അവസരവാദിയായ ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും…

Read More

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: കോട്ടയത്ത് ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ. പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവിൽ എക്സൈസ് ഓഫീസർ എ.എസ്. വിശാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. അശോക് കുമാർ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടിൽ…

Read More

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകിയതോടെ കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സർവീസ് വൈകുന്നതിന്റെ കാരണം അധികൃതർ ഇതുവരെ വ്യക്തമായി അറിയിച്ചിട്ടില്ല. തുടർച്ചയായി സർവീസ് വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നേരത്തെ സ്‌പൈസ് ജെറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയും സമാനമായ രീതിയിൽ സർവീസ് വൈകിയത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന്…

Read More

പാലുമായി വന്ന വാൻ കുട്ടികൾക്കുമേൽ പാഞ്ഞുകയറി; നാലു മരണം

ചെന്നൈ ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിയന്ത്രണംവിട്ട പാൽ വാൻ പാഞ്ഞുകയറി 4 പെൺകുട്ടികൾ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. മരിച്ചവരിൽ രണ്ടു പേർ സഹോദരികളാണ്. ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തെ സമത്വപുരത്താണ് നടുക്കുന്ന സംഭവം. ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം പ്രദേശവാസിയായ അഞ്ചമ്മാൾ (60) റോഡരികിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ പാൽ വണ്ടി നിയന്ത്രണം വിട്ടു കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോഷികരൺ (6) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിനു…

Read More

ആറന്മുള ഉത്രട്ടാതി ജലമേള: മേലുകരയ്ക്ക് കിരീടം; കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. ജലമേളയുടെ എ ബാച്ച് വിഭാഗത്തിൽ വാശിയേറിയ കലാശപ്പോരാട്ടത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര കപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ മേലുകര പള്ളിയോടം 4.32 സെക്കൻഡിൽ തുഴഞ്ഞെത്തിയപ്പോൾ, തൊട്ടുപിന്നിൽ കോഴിപ്പുറം (4.3349 സെക്കൻഡ്), ഇടശ്ശേരിമല കിഴക്ക് (4.3374 സെക്കൻഡ്), മല്ലപ്പുഴശ്ശേരി (4.349 സെക്കൻഡ്) എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു….

Read More

നീന്തൽ മത്സരത്തിൽ വിജയിച്ച കുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നത് എതിർത്ത് രക്ഷിതാവ്

കോഴിക്കോട്: നീന്തൽ മത്സരജേതാവായ പെൺകുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു സംഭവം. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ രക്ഷിതാവ് പ്രതിഷേധിക്കാൻ കാരണം. നീന്തൽ മത്സരത്തിൽ വിജയിയായ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു. ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കണ്ട. കൊലയാളി കൊടുക്കണ്ട. എന്റെ…

Read More

മേഘാലയയിൽ 9 യുഡിപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് കാലുമാറിയേക്കും

ഷില്ലോങ്: മേഘാലയയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. എട്ട് യു.ഡി.പി. (യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി) എംഎൽഎമാർ ബി.ജെ.പിയിലേക്കെന്ന് സൂചന. എൻ.പി.പി. നേതൃത്വം നൽകുന്ന സഖ്യമാണ് മേഘാലയ ഭരിക്കുന്നത്. ഈ സഖ്യത്തിൽ ഉൾപ്പെട്ടതാണ് ബി.ജെ.പിയും യു.ഡി.പിയും. അതായത് എതിർപക്ഷത്തുനിന്നല്ല, മുന്നണിക്കകത്തെ ഒരു കക്ഷിയിൽനിന്നാണ് ഒൻപത് എംഎൽഎമാർ ബി.ജെ.പിയിലേക്ക് എത്തുകയെന്ന് ചുരുക്കം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറുപതംഗ മേഘാലയ അസംബ്ലിയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ബി.ജെ.പിക്കുള്ളത്. യു.ഡി.പിക്ക് 12 എംഎൽഎമാരും. ഒൻപത് യു.ഡി.പി. എംഎൽഎമാർ കൂടി എത്തുന്നതോടെ…

Read More

യുഎസിൽ രണ്ട് മലയാളിയുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയിൽ

പട്ടിക്കാട് (തൃശ്ശൂർ): അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. കാലിഫോർണിയായിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് അനില പോലീസിന്റെ കസ്റ്റഡിയിലായി. വിലങ്ങന്നൂർ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭർത്താവ്. ഏക മകൾ വാമിക. ഫ്‌ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…

Read More