നേപ്പാൾ മിന്നൽ പ്രളയം; പൊന്നാനി സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ കാണാനില്ല

മലപ്പുറം: നേപ്പാളിൽ തീർഥയാത്രയ്ക്കായി പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യരും കുടുംബവുമാണ് മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായത്. ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരെയാണ് കാണാതായത്. നേപ്പാളിൽ മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി മലയാളികളെ കാണാതായതിന് പിന്നാലെയാണ് പൊന്നാനി സ്വദേശികളായ കുടുംബത്തെക്കുറിച്ചും ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കഴിഞ്ഞ 21നാണ് കുടുംബം ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയത്. മിന്നൽ പ്രളയമുണ്ടാകുന്നതിന് ഏകദേശം…

Read More

മഹാപ്രളയത്തിൽ തകരാതെ നേപ്പാളിലെ ടർക്കോയിസ് ഹൌസ്

നേപ്പാളിലെ പ്രളയത്തിൽ ചുറ്റുമുള്ളതെല്ലാം തകർന്നടിഞ്ഞപ്പോഴും ഒരു കേടുപാടുമില്ലാതെ ഉറച്ചുനിന്ന ആ ‘ടർക്കോയിസ് ഹൗസ്’ പ്രകൃതിയുടെ മുൻപിലെ അത്ഭുതക്കാഴ്ചയാണ്! ആഗസ്റ്റ് 26-നുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് ജീവനുകളും നിരവധി കെട്ടിടങ്ങളുമാണ് ഇല്ലാതായത്. ഭോട്ടെ കോശി, ത്രിശുലി നദീതീരങ്ങളിൽ നാശം വിതച്ച് ചെളിയും പാറകളും ഒഴുകിയെത്തിയപ്പോഴും, മേൽക്കൂരയിലെ ചെറിയ തോട്ടവും ബാൽക്കണിയുമടക്കം ഈ രണ്ടുനില വീട് പൂർണ്ണ സുരക്ഷിതമായി നിലനിന്നു. ഉറച്ച പാറക്കെട്ടുകളിലെ അടിത്തറയും ശക്തമായ നിർമ്മാണവുമാണ് ഈ വീടിനെ രക്ഷിച്ചതെന്നാണ് കരുതുന്നത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഈ…

Read More

ക്രൂരമായി ആക്രമണത്തിൽ മരിച്ച വനിതാ ഇൻഫ്ലുവെൻസർ ഗർഭിണി

ചണ്ഡീഗഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊരിന്ദയിൽ വച്ച് ആക്രമിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 28കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ ഏഴ് ആഴ്ചയോളം ഗർഭിണിയായിരുന്നുവെന്ന് പൊലീസ്. ആഗസ്റ്റ് 26ന് പിജിഐഎംഇആറിൽ (PGIMER) ചികിത്സയിലിരിക്കെയാണ് മരണം. വിവാഹമോചിതയായ മൻജീത് കൗറിന് ഏഴ് വയസ്സുള്ള മകനുണ്ട്. കുട്ടി നിലവിൽ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. കേസിന്റെ അന്വേഷണത്തിനിടെയാണ് മൻജീത് കൗർ ഗർഭിണിയായിരുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. മൻജീത് കൗറിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട…

Read More

തടി കുറയേണ്ടേ,രണ്ടാഴ്ച വെറും വെള്ളം

വണ്ണം കുറയ്ക്കാൻ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് കഠിന ഡയറ്റെടുത്ത 31കാരിക്ക് ഗുരുതര മസ്തിഷ്ക രോഗം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 31കാരിയാണ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നത്.15 ദിവസത്തിന് ശേഷം യുവതിയുടെ ഭാരം 20 കിലോയോളം കുറഞ്ഞുവെങ്കിലും നടക്കാന്‍ കഴിയാതെയും ഓര്‍മക്കുറവുള്ള അവസ്ഥയിലുമാണ് യുവതി ഇപ്പോള്‍ എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പരമ്പരാഗത താവോയിസ്റ്റ് രീതിയായ ബിഗുവാണ് യുവതി പിന്തുടര്‍ന്നത്. കഠിന ഡയറ്റിന് മുന്‍പ് 160 സെന്റീമീറ്റര്‍ ഉയരവും 70…

Read More

നേപ്പാൾ പ്രളയം: അനാഥ മൃതദേഹങ്ങൾ സംസ്കരിക്കുമെന്ന് സർക്കാർ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങുമെന്ന് നേപ്പാൾ സർക്കാർ. അണുബാധയ്ക്കും രോഗങ്ങൾ പടരുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ സംസ്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. മൃതദേഹങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഇവയെല്ലാം അവകാശികളെത്തുന്നതുവരെ സൂക്ഷിക്കുന്നത് അണുബാധയുണ്ടാക്കുന്നതിനു കാരണമാകും. ഇതുവരെ 682 മൃതദേഹങ്ങളാണ് ലഭിച്ചിട്ടുള്ളത്. ശരീരാവശിഷ്ടങ്ങൾ കൂടി ചേർത്താണ് മരിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തെക്കൻ ജില്ലയായ ചിത്വാനിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ (233 എണ്ണം) കണ്ടെത്തിയത്. ആശുപത്രികളിൽ…

Read More

ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും; മന്ദാകിനി നദി കരകവിഞ്ഞൊഴുകി

ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും. യുപിയുടെയും മധ്യപ്രദേശിന്റെയും അതിർത്തിയിലുള്ള രാംഘട്ടിലും സമീപപ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മന്ദാകിനി നദിയിൽ 23 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. റോഡുകളും വീടുകളും വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ഇന്നലെ രാത്രിയോടെയാണ് മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. 2003-ൽ രേഖപ്പെടുത്തിയ 134 സെന്റിമീറ്റർ ജലനിരപ്പാണ് അതിനുമുമ്പുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്. ഇപ്പോൾ 134.02 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. താറൗൺഹ, ഗോബാരിയ, ബഹാദൂർ തുടങ്ങിയ ഗ്രാമങ്ങൾ…

Read More

നേപ്പാളിലെ മിന്നൽ പ്രളയം; 682 മരണം, 3000 ത്തോളം പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ 682 മരണം. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. ഇതുവരെ 3000 ത്തോളം പേരെയാണ് കാണാതായത്. ചിത്വാൻ ജില്ലയിൽ കണ്ടെടുത്ത 233 മൃദദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പലയിടത്തും…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത വലിയ രാഷ്‌ട്രീയ നീക്കത്തിന്‌ കളമൊരുങ്ങുന്നതായി സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ്‌ തലത്തില്‍ സജീവമായതായി വിവരം. കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചെത്താനുള്ള കെ.സിയുടെ ആഗ്രഹത്തിന്‌ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതായും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ അസാധാരണമായ കാലതാമസം നേരിട്ടതിനു പിന്നില്‍ കെ.സി. വേണുഗോപാലിന്റെ പേര്‌ പരിഗണിക്കുന്നതുകൊണ്ടാണെന്നാണു വിവരം. അധ്യക്ഷപദവിക്കായി നിരവധിനേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാതെവന്നു. ഇതോടെ പൊതുസ്വീകാര്യനെന്ന നിലയിലാണ്‌…

Read More

കോടികളുടെ നാശം വിതച്ച് നേപ്പാൾ മിന്നൽ പ്രളയം; പുനർനിർമാണത്തിന് കോടികൾ വേണ്ടിവരും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഉണ്ടായത് കോടികളുടെ നാശം. ഒലിച്ചുപോയ നഗരം പുനർനിർമിക്കാനും ജനജീവിതം പഴയപടിയാക്കാനും കോടികൾ വേണ്ടിവരുമെന്ന് നേപ്പാൾ സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷമാകും പുനർനിർമാണത്തിന്റെ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന മൂന്ന് ദിവസത്തിന് ശേഷവും കൃത്യമായ മരണസംഘ്യയോ നാശനഷ്ടങ്ങളോ വിലയിരുത്താൻ കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും റോഡുകളും ഗ്രാമങ്ങളും പൂർണമായും തകർന്ന നിലയിലാണ്. 676 ആളുകളാണ്…

Read More

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തി; മമത ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയതിന് മമത ബാനർജിക്കെതിരെ കേസെടുത്ത് പൊലീസ്. തൃണമൂൽ ഛാത്ര പരിഷത്ത് സ്ഥാപക ദിന പരിപാടികൾ നടത്തുന്നതിന് കൊൽക്കത്ത ഹൈക്കോടതി ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. മധ്യ കൊൽക്കത്തയിലെ കത്രീഡൽ റോഡിൽ പൊതുയോഗം സംഘടിപ്പിച്ചതോടെ മമതയ്ക്കും പരിപാടിയുടെ സംഘടർക്കും എതിരെ ഹാസ്റ്റിങ്‌സ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരിപാടി നടത്തുമ്പോൾ റോഡിൻറെ ഒരു വശം ഒഴിച്ചിട്ടശേഷം മാത്രമേ നടത്താൻ പാടുള്ളു എന്ന് ഹൈക്കോടതിയിൽ നിന്ന് കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത്…

Read More