അച്ഛനെ തലക്കടിച്ച് കൊന്നു: മകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതിൽ പ്രകോപിതനായ അഭിരാം പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം…

Read More

കോഴിക്കോട്ടെ ഹോട്ടലിൽ അറബ് യുവതി മരിച്ച നിലയിൽ , കേരളത്തിലെത്തിയത് കുടുംബ സമേതം

കോഴിക്കോട് : കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസൽ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Read More

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്

കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. 2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’ എന്ന കുഞ്ഞ് എത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് ഈ ആഴ്ച തന്നെ പുതിയ അതിഥിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച…

Read More

‘ഓപ്പറേഷൻ ഓണം’ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു

കോഴിക്കോട്: പാചകത്തിനായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്‌തു കലർന്ന വ്യാവസായിക എസൻസ് ചേർക്കുന്നതായി കണ്ടെത്തൽ. പിന്നാലെ കോഴിക്കോട് നല്ലളത്തുള്ള ഭക്ഷ്യനിർമാണ യൂണിറ്റായ ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പേരിലാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ബിരിയാണി, പായസം, ഹൽവ തുടങ്ങിയവയ്‌ക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തികളും നിർമിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്‌ട്രിയൽ ഗ്രേഡ് എസൻസാണ് ഇവർ ഉപയോഗിച്ചിരുന്നത്. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതെന്ന് ലേബൽ ചെയ്‌ത എസൻസാണ്…

Read More

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർക്ക് അത്ഭുത രക്ഷപെടൽ: അപകടം കോഴിക്കോട് ദേശീയപാതയിൽ

കോഴിക്കോട് ∙ പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം റോഡിന്റെ അരികിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന്…

Read More

16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു

കോഴിക്കോട്: പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം കടന്നുകളഞ്ഞത്. പെൺകുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിത പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ…

Read More

3 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യയ്ക്ക് ഫോൺ; കേസിൽ 2 പേർ അറസ്റ്റിൽ

കോഴിക്കോട്∙ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നു 3 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 2 പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണു അറസ്റ്റ് ചെയ്തത്. യുപി – ഡൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനു മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ട് ഈ മാസം ആറിനാണു തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ എത്തിയത്….

Read More

പാളയം കൊലപാതകത്തില്‍ നിര്‍ണായകമായത് ശാസ്ത്രീയ അന്വേഷണം; ബന്ധുവായ കൊലപാതകിയെ കുടുക്കിയത് സിസിടിവി

കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) രക്തത്തില്‍ കുളിച്ച നിലയില്‍ സ്വന്തം കിടപ്പുമുറിയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍, പ്രാദേശിക ലഹരിസംഘങ്ങളിലേക്ക് നീണ്ട സംശയമുനകളെ നിഷ്പ്രഭമാക്കി പോലീസ് നടത്തിയത് കൃത്യതയാര്‍ന്ന ശാസ്ത്രീയ അന്വേഷണം. കൊലപാതകം നടന്ന് കേവലം 12 മിനിറ്റിനുള്ളില്‍ പ്രതി മടങ്ങിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബിജുവിന്റെ ബന്ധുവായ മാങ്കാവ് കുറ്റിയില്‍താഴം തെക്കിനേടത്ത് മീത്തല്‍ ദീപക് (21) ആണ് ക്രൂരമായ ഈ കൃത്യത്തിന് പിന്നിലെന്ന് ശാസ്ത്രീയ ചോദ്യം…

Read More

യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.     ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ…

Read More

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ‘ബാക്ക് ടു ഫിറ്റ്’ എന്ന പേരിലുള്ള ഈ ജിംനേഷ്യത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ആരോഗ്യ സംരക്ഷണത്തിനായി യുവാക്കൾ എത്തുന്ന ജിമ്മിൽ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വൻ ശേഖരമാണ് ഉണ്ടായിരുന്നത്. ജിമ്മിലെത്തുന്നവർക്ക് ലഹരി വിൽപന നടത്തിയിരുന്ന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നീ മൂന്ന് യുവാക്കളെ പോലീസ് ഇവിടെ വെച്ച് പിടികൂടി. ഇവരിൽ നിന്നുമായി…

Read More